രാപ്പനിയും യക്ഷിയും ക്രെഡിറ്റ്കാര്‍ഡും

രാപ്പനി!

ഒരു കാരണവുമില്ലാത്ത രാപ്പനി കുറച്ച്ദിവസങ്ങളായി ഉറക്കം കെടുത്തുന്നു. ശരിക്ക് പറഞ്ഞാല്‍ ഏതാണ്ട് ഒരു മാസമായി മര്യാദയ്ക്കുറങ്ങിയിട്ട്.  കമ്പ്യൂട്ടെറിലെ എല്ലാതോന്ന്യാസങ്ങളും  കഴിഞ്ഞിട്ട് കിടക്കുമ്പോള്‍ അര്‍ദ്ധരാത്രി പിന്നിട്ട് പ്രേതങ്ങളിറങ്ങുന്നതും ബാങ്ക്ലൂരിലെ കൈനീട്ടി പോലീസുകാര്‍ മയക്കം പിടിക്കുന്നതുമായ സമയമാവും. അങ്ങനനെയാണ്‌ ബ്ലോഗിങ്ങിന്റെ ആവേശം തൊട്ടു തീണ്ടിയിട്ടില്ലാത്ത, 'മാനസപുത്രി'യുടെ ക്ലൈമാക്സ് കാത്തൊരുമാസം വൈസ്റ്റാക്കുന്ന, എന്റെ അമ്മയ്ക് എന്റെ ഉറക്കത്തിനെ കുറിച്ചുള്ള അഭിപ്രായം. അങ്ങനെ മുടിയഴിച്ചിട്ട യക്ഷിയുമായി ഒരു യുഗ്മഗാനമൊക്കെ പാടി ഇത്തിരി റൊമാന്‍സ് ഒക്കെ അടിച്ച് കിടന്നുറങ്ങിയാല്‍ മതിയെന്ന് എനിക്കും ആഗ്രഹമുണ്ട്.

 യക്ഷികള്‍ക്കൊക്കെ എന്താ ഒരു ഫിഗറ്. നമ്മള് നേരിട്ട് കണ്ടിട്ടില്ലെങ്കിലും പണ്ട് മുതല്‍, എന്നു വച്ചാ നസീര്‍സാറ് ബ്ലാക്ക്  ആന്‍ഡ് വൈറ്റില്‍ ഷീലമാഡത്തിന്റെ പറയാന്‍ കൊള്ളാത്തിടത്തടിക്കുന്ന കാലം തൊട്ട് ശ്രീവിദ്യയുടെ വാര്‍പൂങ്കുല തോല്‍ക്കും കാര്‍കൂന്തലും സ്വിഫ്റ്റ് കാറും മലയാളികളുടെ സ്ത്രീ സങ്കല്പങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന കാലത്തിലൂടിങ്ങോട്ട്  'ഇന്ദ്രിയ'ത്തിലെ വാണീ വിശ്വാനാദിന്റെ- മമ്മൂട്ടി പറഞ്ഞപോലെ ഡാഷും ഡാഷും കുലുക്കിയുള്ള നടത്തിന്റെ - കാലം വരെയുള്ള എല്ലാ സിനിമകളിലും കണ്ടിട്ടുള്ള യക്ഷികള്‍ നമ്മുടെ സജീവേട്ടന്‍ കൊടകരപുരാണത്തില്‍ 'മുണ്ടാപ്പന്റെ കറാച്ചി ' [Reference Link] യിലെ മിസ്സ് എരുമ സുന്ദരിയെ ഒന്നു മെലിയിച്ചിടുത്തിട്ടപോലെയുള്ള ഒരു 28:36:28 എന്നൊക്കെ പറയാവുന്ന, കണ്ണും മനസ്സും തള്ളിപ്പോവുന്ന ഷെയിപ്പുകളിലായിരുന്നു. അതുപോലെ ഒരുപെണ്ണിനെ ജീവിതത്തില്‍ വളച്ചെടുക്കാന്‍ പറ്റാത്തതിനാലും ആ കലയില്‍ നമ്മള്‍ വളരെ വളരേ പുറകിലായതിനാലും ' യക്ഷിയെങ്കില്‍ യക്ഷി' എന്ന നമ്മടെ പോളിസിക്ക് വളരെ പ്രാധാന്യമ്മുണ്ടായിരുന്നു.

ചുറ്റുവട്ടത്തുനിന്നും, ബങ്ക്ലൂരിന്റെ സംസ്ഥാന മൃഗമായി അനൌദ്യോഗികാഗീകരമുള്ളതും സൈക്കിളിന്റെ പുറകിലും ബൈക്കിന്റെ പുറകിലും കാറിന്റെ പുറകിലും ട്രൈനിന്റെ പുറകിലും, എന്തിന്‌ പുതിയ എയര്‍പോര്‍ട്ട് വന്നതിനു ശേഷം മാനാത്തുകൂടെ രാത്രി പത്തരയ്ക്കുശേഷം പറക്കുന്ന ഫ്ലൈറ്റുകളുടെ പുറകിലും വരെ ഓടി ആളെ പേടിപ്പിക്കുന്ന എല്ലാ നായക്കളും ഓരിയിടുമ്പോള്‍ കൂരാകൂരിരിട്ടിലും സുന്ദരിയായ യക്ഷിയെ ഞാന്‍ തിരയാറുണ്ടായിരുന്നു.പക്ഷെ ചെകുത്താന്‍മാര്‍ ഇതു വരെ കടാക്ഷിച്ചിട്ടില്ലെന്നതു ഒരു ദു:ഖസത്യമായി അവശേഷിക്കുന്നു.

അപ്പൊ നമ്മള്‍ പറഞ്ഞുവന്നത് ലൈറ്റ് നൈറ്റ് സ്ലീപ്പിനെ പറ്റി. അങ്ങനെ രാത്രി വൈകി കിടന്നലും അലാറം വച്ചതിനേക്കള്‍ ക്രിത്യമായി ഒരു മൂന്ന് മണിയാകുമ്പോഴെക്കും എണിറ്റുപോവും ഈ രാപ്പനി കാരണം! എന്നാ പിന്നെ കാരണവന്‍മാര്‍ പറഞ്ഞ പോലെ ശ്രീക്രിഷ്ണലീലാമൃതവും ശ്രീ ഗുരുവായൂരപ്പനും ഒക്കെ കണ്ട് നല്ലകുട്ട്യായി ഭക്തിമാര്‍ഗ്ഗത്തില്‍ സഞ്ചരിച്ച് നേരത്തെ കിടന്നാലെങ്കിലും രാപ്പനി മാറുമോന്നു നോക്കാന്‍ തീരുമാനിച്ചു.ഈ പറഞ്ഞത് ഒരു വല്യ ത്യാഗം തന്നെയാണ്. ബ്ലോഗ്ഗിങ്ങും ഒര്‍കുട്ടിങ്ങും പോലെയുള്ള തന്ത്രപ്രധാനങ്ങളായ പല 'ഇങ്ങു'കളും മാറ്റിവച്ച്, MTV യിലും ചാനല്‍ V യിലും വരുന്ന ജെന്നിഫര്‍ ലോപ്പസ്സിനെയും ഷക്കീറയെയും ബ്ബോയെന്സിനെയും പിന്നെ രഞ്ജിനീ ഹരിദാസിനെയും ഒക്കെ കണ്ട് ഗുഡ്‌നൈറ്റും സ്വീറ്റ് ഡ്രീംസും പറയാണ്ട് ഉറങ്ങാന്‍ കിടക്കാ എന്നൊക്കെ പറയുന്നത്, അച്ചുമാമന്‍ പാട്ട്പാടാണ്ട് പ്രസംഗിക്കാന്‍ ശ്രമിക്കുന്നപോലെയുള്ള ഒരു ത്യാഗമാണ്.എന്തുവന്നാലും ശരി ഒന്നുറങ്ങിയിട്ടു തന്നെയുള്ളൂന്ന് ഞാനും തീരുമാനിച്ച ദിവസങ്ങളായിരുന്നു അത്. പക്ഷെ ആ പരീക്ഷണവും പരാജപ്പെട്ടു. രണ്ടു ദിവസങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ സകല കാരണവന്‍മരുടെയും അപ്പൂപ്പനു വിളിച്ച് ആ പരീക്ഷണം ഉപേക്ഷിച്ചു. ഇനി ഡോക്ടറെകാണാംന്ന് തീരുമാനമായി.

അങ്ങനെ ഗണപതിക്കു തേങ്ങയുടച്ച് ഒരു പുതിയ കാര്യം ചെയ്യാനയി തീരുമാനിച്ചു. ഇംഗ്ലീഷ് മരുന്ന് ബിഷഗ്ഗ്വരനെ തന്നെ കണ്ടു. ആള്‍ വളരെ ഈസിയായി മരുന്നെഴുതി. നാട്ടിലെ പോലെ തന്നെ- നമുക്ക് വായിക്കനറിയാത്ത ഇംഗ്ലീഷില്‍ തന്നെയാണെഴുതിയത്. പുള്ളി പുല്ലു പറിക്കുന്നതു പോലെ ഈസിയായി മരുന്നെഴുതുന്നത് കണ്ട എനിക്ക് രോമാഞ്ചമുണ്ടായി. എന്തുകൊണ്ടീ ഐഡിയ നേരത്തെ തോന്നീലന്നാലോചിച്ച് മരുന്നുഷാപ്പില്‍നിന്ന് മരുന്ന് മേടിച്ച് ഡോക്ടര്‍ എഴുതിയ ഇംഗ്ലീഷ് ഈസിയായി മനസ്സിലാക്കി.

മരുന്നു മേടിച്ചപ്പോഴുണ്ടായ ആത്മവിശ്വാസമൊക്കെ മരുന്നു കുടിച്ചപ്പോള്‍ പമ്പകടന്നു... ഒഹ് സോറി.. പമ്പ നാട്ടിലല്ലെ ഇവിടെ കാവേരി കടന്നു അങ്ങ് കരുണാനിധിയുടെ കണ്ണാടിക്കുള്ളിലായി. രണ്ട് പ്രാവസ്യം കുടിച്ചപ്പൊഴത്തെക്ക് എന്റെ കയ്യും കാലും വിറക്കന്‍ തുടങ്ങി. ഏത് ചാത്തന്‍ സാധനവും ഓണ്‍ ദ റോക് , വെള്ളം ചേര്‍ക്കതേന്ന് മലയാളം, അടിച്ചാലും നാവ് കുഴയാതെ പറയേണ്ടതെല്ലാം പറയാന്‍ പറ്റുന്ന നമ്മളെ ഒരു മരുന്ന് തോല്‍പ്പിച്ചുന്നു പറയുന്നത് നാണക്കേടായതിനാല്‍ ഒരു പ്രാവശ്യം കൂടെ അതെടുത്ത് കമഴ്തി വായിലേക്ക്. പ്രാണന്‍ ഏതാണ്ട് ശരീരത്തിന്റെ നാലടി ദൂരെ മാറി നിന്ന് ബാഗും വാട്ടര്‍ബോട്ടലും കല്ലടാട്രാവല്‍സിന്റെ ടിക്കറ്റും എടുത്ത് റ്റാറ്റ പറയുന്നത് എന്റെ കണ്ണുകൊണ്ട്ഞാന്‍ കണ്ടു. ഒരു വിദത്തിലൊക്കെയാണ്‌ ആളെ ഞാന്‍ മടക്കി വിളിച്ചത്.

ഇതികര്‍ത്തവ്യതാമൂഠനായി അങ്ങനെ ഇരിക്കുമ്പോളാണ്‍ എന്നല്‍ അടുത്തുള്ള കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ബ്രാഞ്ചില്‍പോയി ഒരു മലയാളി വൈദ്യരെകണ്ട് കാര്യങ്ങള്‍ മലയാളിവത്കരിക്കാം എന്നു തോന്നിയത്. വീണ്ടും എന്തുകൊണ്ടീ ഐഡിയ നേരത്തെ തോന്നീലന്നാലോചിച്ചു. വിട്ടു വണ്ടി നേരെ വൈദ്യരെ കാണാന്‍.അവിടെ ചെന്ന് ആളെ കണ്ടു... 'ഏനാകിത്തു?' പോയില്ലെ സകല മലയാളിത്തവും! പുള്ളി തനി കന്നഡിക! അറിയാവുന്ന കന്നടയിലും കുറച്ചറിയുന്ന ഹിന്ദിയിലും കാര്യങ്ങള്‍ പറഞ്ഞു. ആള്‍ മരുന്നെഴുതി. എന്നോടു പറഞ്ഞു തന്നു. ഒരു ചൂറ്ണ്ണം കാണിച്ച് ആളു തുടങ്ങി 'ഇത് വളരെ വിശേഷപ്പെട്ട ഒരു സംഭവം. വൈദ്യലോകത്തെ വിസ്മയം...' ന്നൊക്കെ പറഞ്ഞു തുടങ്ങീപ്പൊ എനിക്കു തോന്നി ശ്ശൊ എന്റെ രോഗം ആയുര്‍വേദം കൊണ്ട് മാത്രമേ മാറൂ, നന്നായി ഇപ്പോഴെങ്കിലും വരാന്‍ തോന്നിയത്. ആദ്യം ഇഗ്ലീഷ് മരുന്നു വാങ്ങിയ ഞാനെന്തൊരു വിഡ്ഡി! അല്ലെലും നമ്മള്‍ നമ്മളെ നാടിന്റെ മഹത്വം മനസ്സിലാക്കുന്നില്ല. പഴയമഹര്‍ഷിവര്യന്‍മാരെ ഒക്കെ മനസ്സിലോര്‍ത്തു. ഏതൊക്കെയോ താടിവച്ച ടീംസിനെ ഓര്‍മ്മ വന്നുന്നുള്ളതൊഴിച്ചാല്‍ ദൈവം സഹായിച്ചിട്ട് ഒരു പരിചയമുള്ള പേര് പോലും മനസ്സില്‍ ഓര്‍മ്മവന്നീല്ല. എന്തെലും ആവട്ടെ, മനസ്സില്‍വന്നവര്‍ക്കൊക്കെ സ്തുതി പറഞ്ഞു. താടിക്കരുടെ കൂട്ടത്തില്‍ സന്തോഷ് മാധവാനന്ദജിയും ഉണ്ടായിരുന്നോന്നു സമ്ശയം. എന്തായാലും കൊള്ളാം ആയുറ്വേദത്തിന്റെ താളിയോലകളില്‍ എഴുതിയിരിക്കുന്ന എന്റെ അസുഖം മാറ്റാന്‍ കെല്‍പ്പുള്ള ആ അത്ഭുത മരുന്നിനെ സ്തുതിച്ചുകൊണ്ട് ആ മരുന്നു ചീട്ട് ഞാന്‍ മേടിച്ച് ആ മരുന്നിന്റെപേരു നോക്കി. ഭാഗ്യം നമ്മടെ വൈദ്യന്‍മാരെ പോലെയല്ല, നല്ല വടിവൊത്ത് അക്ഷരത്തിലാണ്‍ സ്ക്രിപ്റ്റ്. മരുന്നിന്റെ പേര്‍ വായിച്ച ഞാന്‍ ഡോക്ടറെ ഒന്ന് ഇരുത്തി നോക്കി . മരുന്നു താലീസപത്രാദി ടാബ്‌ലറ്റ്. നമ്മൂടെ നാട്ടില്‍ നാരങ്ങാമിഠായിയിയും എലന്തയ്ക്കാ അച്ചാറും കഴിഞ്ഞാല്‍ മിഠായിതിന്നുന്ന പോലെ നമ്മള്‍ അലിയിച്ചിറക്കികൊണ്ടിരുന്ന അതേ താലീസപത്രാതി. വയനാട് കടന്നപ്പോഴേക്ക് അത്ഭുത മരുന്നായി! അടിമുടി ഒന്നു വൈദ്യനെ നോക്കി ! പിന്നെ വേറെ പേരുകേള്‍ക്കാത്ത ചില അരിഷ്ടങ്ങള്‍ ഉള്ളതില്‍ ഒരല്‍പ്പം പ്രതീക്ഷ ഉള്ളതുകൊണ്ട് മരുന്നു മേടിച്ചു തിരിച്ചു നടന്നു. കഴിച്ചു തുടങ്ങീപ്പോ നമ്മടെ ആത്മവിശ്വാസം തിരിച്ചുവന്നു. ഒന്നൊന്നര എഫ്ഫെക്റ്റ് ആണ്‌ ‍ ആ അരീഷ്ടം ഇറങ്ങിപോവുമ്പൊള്‍.കിടിലന്‍. ഇതെന്റെ അസുഖം മാറ്റും.ദിവസങ്ങള്‍ ഒന്ന് രണ്ട് മൂന്ന്, ഒരു പുരോഗതിയും ഇല്ലാ. ആയുര്‍വേദമല്ലെ സമയമെടുക്കും. വീണ്ടും ആത്മ വിശ്വാസം വര്‍കാകുന്നു. അഞ്ചാമത്തെ ദിവസം... എന്റെ അസുഖം ആയുര്‍വേദത്തിന്റെ വരദാനത്തിലൂടെ മാറുമെന്നത് കരുണാകരന്‍ ഇനിയും മുഖ്യമന്ത്രിയാകും എന്നത് പോലെയുള്ള ഒരു നല്ല ദിവാസ്വപ്നമാണെന്ന് മനസ്സിലായി.

അങ്ങനെ ഇനിയെന്ത് എന്നാലോചിച്ച് വീണ്ടും രാപ്പനി കാരണം ഉറക്കം പോയി നക്ഷത്രമെണ്ണി വല്ല യക്ഷിയെയും കണ്ടാലായി എന്നാലോചിച്ചുകൊണ്ടിരുന്ന രാത്രി മൂന്നരമണിക്ക്‌ അടുത്ത ബുദ്ധിയുദിച്ചു. വിട്ടേക്കാം വണ്ടി നാട്ടിലേക്ക്. അവിടെ പോയി വല്ല സ്പെഷ്യലിസ്റ്റിനേയും കണ്ടേക്കാം! ഇല്ലാത്ത ടിക്കറ്റോടിപിടിച്ചു വെള്ളിയാഴ്ച്ച വൈകുന്നേരം ബംഗ്ലൂരിലെ ട്രാഫിക്കിന്റെ മുകളിലൂടെ കയറിമറിഞ്ഞ് ട്രാവല്‍സിലെത്തിയപ്പോഴെക്ക്ക്കും ബസ്സ് വിടാനുള്ള സമയം കഴിഞ്ഞിട്ട് പതിനഞ്ച് മിനിട്ടുകഴിഞ്ഞിരുന്നു. ഓടി ടിക്കറ്റ് മേടിച്ച് 'എന്തേലും കഴിക്കനുള്ള സമയം ഉണ്ടോ ചേട്ടാ' എന്ന വിനീതമായ ചോദ്യത്തിന്ന് കിട്ടിയ കര്‍ണ്ണാനന്ദകരമായ മറുപടി കേട്ട് മലയാള ഭാഷ ഇത്രയ്ക്ക് വൃത്തികെട്ടതായത് ഞാന്‍ അറിഞ്ഞില്ലാന്നു മാത്രം പറഞ്ഞു ഓടി ബസ്സില്‍ കയറി. വി ഐ പി യെ കാത്ത് ഫ്ലൈറ്റ് ലൈറ്റ് ആക്കി എന്ന പോലെയുള്ള തോന്നലാല്‍ അഭിമാന പൂരിതമായ അന്തരംഗം എന്റെ സീറ്റ് തേടിപ്പിടിച്ച് കണ്ടെത്തിയ വരയേ നിന്നുള്ളൂ. തൊട്ടടുത്ത സീറ്റില്‍ നമ്മുടെ പരിചയമുള്ള മറ്റൊരു ഗഡിയാണ്. ടിയാന്‍ ബസ്സ് ലൈറ്റ് ആക്കിയതെനിക്കുവേണ്ടിയാണെന്നു മനസ്സിലാക്കിയത്കൊണ്ട് വന്ന ദേഷ്യം സെന്‍സര്‍ചെയ്യാത്ത ഒരു മുട്ടന്‍ തെറിയായിട്ട് ലോഞ്ച് ചെയ്തപ്പോള്‍ ഒരു ചെറിയ ചിരിയും ചിരിച്ചുകൊണ്ട് മറ്റാരും കേട്ടില്ലാന്നു മനസ്സില്‍ വീണ്ടും വീണ്ടും ഊന്നി ഊന്നി ചിന്തിച്ചു അഥവാ ചിന്തിപ്പിച്ചു , വിശ്വസിച്ചു.


അങ്ങനെ ഉറക്കമില്ലാത്ത ഒരു രാത്രിയും കഴിഞ്ഞു നേരെ വീട്ടില്‍. അമ്മയുടെ ദീര്‍ഘനിശ്വാസവും നീ [പിന്നേം] കോലം കെട്ടല്ലോടാന്നുള്ള സ്ഥിരം വെല്‍കം സ്പീച്ചും കഴിഞ്ഞതിനുശേഷം സൂപ്പെര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ തന്നെ പോയി ആവശ്യത്തില്‍ കൂടുതല്‍ സ്പെഷ്യലൈസ് ചെയ്ത ഒരു ഡോക്റ്ററെ തന്നെ കണ്ടു. പിതാശ്രീ അവിടെ തന്നെ വര്‍ക്ക്ചെയ്യുന്നത് കാരണം വീ ഐ പി പരിഗണന തന്നെ കിട്ടി. ഏഴുതിയ മരുന്നിന്റെ കാര്യത്തിലും അതുണ്ടായി. ഒരു പ്ലാസ്റ്റിക് കവര്‍ നിറച്ച് മരുന്നുകള്‍.ലാലേട്ടന്‍ പറഞ്ഞപോലെ ചുവപ്പ് വെള്ള ആന്റി അങ്കിള്‍ തുടങ്ങി പല നിറത്തിലും ഭാവത്തിലുമുള്ള ബയോട്ടിക്കുകള്‍! ഭാഗ്യത്തിന്‌ ടോണിക്ക് ഒന്നുമില്ല. മരുന്നിനോട് തോറ്റ് ചമ്മിയ കാര്യം മുന്നെ പറഞ്ഞതോണ്ടാവും. ജീവിതത്തിന്ന് വിലകല്‍പ്പിക്കുന്നതോണ്ടാണ്‌ അഭിമാനക്ഷതമുള്ളതാണേലും ഉള്ള കാര്യം ആദ്യം തന്നെ പറഞ്ഞത്. പ്രാണന്‍ കല്ലടാ ട്രാവല്‍സിന്റെ ടിക്കറ്റുമായി റ്റാറ്റയും പറഞ്ഞ് ഒരു ഫ്ലയിങ്ങ് കിസ്സും നല്കി നാലടി മാറി നില്‍ക്കുന്നത് കണ്ട ഒരു മലയാളിയും പിന്നെ ടോണിക് കുടിക്കുമെന്ന് എനിക്കു തോന്നുന്നില്ല. ഈശ്വരാ അപ്പൊ ഇത്രവല്യ അസുഖായിരുന്നല്ലെ, ഇതിന്നണോ ആദ്യം കണ്ട ഡോക്റ്റര്‍ പുല്ലു പറിക്കുന്ന ലാഘവത്തില്‍ മരുന്നെഴുതിയത്? അയാളു മിക്കവാറും വ്യാജനായിരിക്കുംന്നുറപ്പിച്ചു കിട്ട്യമരുന്നുമായി ഒരു ഗൂഡ്സ് വണ്ടി തന്നെ വിളിച്ച് മരുന്നു പുറകിലിട്ടശേഷം വീട്ടിലെത്തി. ഇപ്പ്രാവശ്യം എന്തായാലും രോഗം മാറും ഉറപ്പാണ്. മലയാളി ഡോക്ടര്‍, അതും സ്പെഷ്യലൈസ്ഡ്, അതും സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍. വീണ്ടും ആത്മവിശ്വാസമായി! എന്റെ ഒരു കാര്യം, ഇത്രയൊക്കെയായിട്ടും വീണ്ടും ആത്മവിശ്വാസത്തിനൊരു കുറവുംഇല്ലാ!

അറിയാവുന്ന എല്ലാ ദൈവങ്ങളേയും ഇനി വരാനുള്ള കല്ക്കിയെയും ജോര്‍ജ്ജ് ബുഷിനെയും ബല്ലാക് ഒബാമയെയും മനസ്സില്‍ ധ്യാനിച്ച് ആദ്യത്തെ ഡോസ് മരുന്നു കഴിച്ചു. കുഴപ്പമില്ല.സെക്കന്റ്‌സൂചി പലവട്ടം കറങ്ങി സുര്യനും! രണ്ട് ദിവസം ആന്റി ബയോടിക് ഉണ്ടായിരുന്നത് കാരണം ഒരു ആശ്വാസം തോന്നിയതൊഴിച്ചാല്‍ പിന്നെല്ലാദിവസങ്ങളിലും 'മുള്ളാനിരുന്നത് മുള്ളന്‍ പന്നിയുടെ മുന്നില്‍' എന്നു പറഞ്ഞപോലെ മുള്ളുമ്പോള്‍ മഞ്ഞപ്പിത്തമുള്ള പോലെ പേടിപ്പിക്കുന്ന മഞ്ഞ കളര്‍ മാത്രമാണ്‌ അത്രേം മരുന്നുകള്‍ ജീവിതത്തിലുണ്ടാക്കിയ ഏക
വ്യത്യാസം.

വീണ്ടും വണ്ടികയറി ബാങ്ക്ലൂരില്‍. ഞാന്‍ നിത്യരോഗിയായി മാറുകയാണോ ഈശ്വരാ എന്നു മനസ്സിലാലോചിച്ചുകൊണ്ട് പാതി മാത്രം കഴിച്ച പല മരുന്നു കുപ്പികളെയുംനോക്കി പുഞ്ചിരിക്കന്‍ശ്രമിച്ചു. എല്ലാം നിന്റെ വിധി നീ തന്നെ അനുഭവിച്ചോ എന്നമട്ടില്‍ കൂസലില്ലതെ മരുന്നുകളും. വീണ്ടും രാത്രി മൂന്ന് മണി എന്നെ ശല്യപ്പെടുത്തി തുടങ്ങി. അപ്പോഴാണ്‍ കാര്യങ്ങള്‍ ഒന്നു മാറ്റിപിടിച്ചാലോന്നലോചിച്ചത്. അല്‍പം ലോജിക്കലായിട്ട് ചിന്തിച്ചപ്പോള്‍ അതുതന്നെയാണ് ശരി എന്നെനിക്കു വീണ്ടും തോന്നി. ബാങ്ക്ലൂരിലെ സൂപ്പര്‍സ്പെഷ്യാലിറ്റിയില്‍ ഒന്നു പോയി നോക്കാം.


ബാങ്ക്ലൂരിലെ കാലാവസ്ഥയും പൊടിക്കാറ്റുകളും നാട്ടിലെ ഡോക്ടറെക്കള്‍ പരിചയം ഇവിടുള്ള ഡോക്റ്റര്‍ക്കാവണം. അങ്ങനെ നേരെ BGS ഹോസ്പിറ്റലില്‍. മലയാളി റിസപ്ഷനിസ്റ്റിന്റെ ആത്മാര്‍ഥമായ ഇടപെടലുകള്‍ കണ്ടപ്പോഴാ കസ്റ്റമര്‍ കെയറിങ്ങ് എന്താന്ന് മനസ്സിലായത്. റൂമിലില്ലാത്ത ഡോക്ടറെ തിരഞ്ഞുള്ള നടത്തത്തിന്നിടയില്‍ വീട്ടിലെ കാര്യങ്ങളും ഹോസ്പിറ്റലിന്റെ വിശേഷങ്ങളും എല്ലാം ടീംസ് പറഞ്ഞു സുഖിപ്പിച്ചു. അങ്ങനെ ഓപ്പറേഷന്‍ തിയേറ്ററിന്റെ പുറത്ത് വച്ച് ഓടിച്ചിട്ട് ഡോക്റ്ററെ കണ്ടു. അപ്പോ ഓപ്പറേഷനൊക്കെ നടത്തുന്ന പുലിയാണ്! ഇദ്ദേഹം എന്റെ രോഗം മാറ്റും. വീണ്ടും ആത്മ വിശ്വാസം. എനിക്കു വയ്യ!
 
ആള്‍ വളരെ സ്മാര്‍ടായിരുന്നു. എല്ലാകഥകളൂം കേട്ടശേഷം പുള്ളി സ്റ്റെത് ഒക്കെ വച്ചൊന്നു നോക്കി. ഒന്നും മിണ്ടാതെ നേരെ പേനയെടുത്ത് ഒരു വല്യ പേരങ്ങേഴുതി. ഇതാണ് നിന്റെ രോഗം. എന്താന്നു മനസ്സിലായില്ലെങ്കിലും ഞാന്‍ രോമാഞ്ച കഞ്ചുകനായി!. യുറേക്കാ അവസാനം ഒരു ഡോക്ടര്‍ എന്റെ രോഗം കണ്ടു പിടിച്ചിരിക്കുന്നു. പല ഡോക്ടര്‍മാര്‍ക്കും പിടികൊടുക്കതെ ഒളിച്ച് കളിച്ചിരുന്ന രോഗത്തെ ആശാന്‍ മുട്ടുകുത്തിച്ചിരിക്കുന്നൂ. ആത്മവിശ്വസത്തിന്റെ കൊടുമുടിയില്‍ തന്ന വെറും രണ്ട് മരുന്നുകള്‍ മേടിച്ച് തിരിച്ചു നടന്നൂ.തിരിച്ചു വരുന്ന വഴിയില്‍വെച്ചു എന്റെ ഒരു സുഹൃത്തിനെ വിളിച്ചു ഞാന്‍ വിവരം പറയുകപോലും ചെയ്തു. അത്രയ്ക്കാവേശമായിരുന്നു എനിക്ക്. എന്റെ സുഹൃത്താണെങ്കില്‍ മറ്റൊരു ഹോസ്പിറ്റലില്‍ അഡ്മിറ്റായിട്ട് അന്നെക്ക് ഒന്നാം ആഴ്ചാ സെലിബ്രേഷനൊക്കെ കഴിഞ്ഞു കിടക്കുന്ന സമയവും. പനികാരണം അഡ്മിറ്റായ പുള്ളിയെ ഇരുത്തിയും മലര്‍ത്തിയും കിടത്തി ചെയ്യവുന്ന ടെസ്റ്റുകള്‍ മുഴുവന്‍, MRI അള്‍ട്രാ സൌണ്ട് സ്കാനിങ്ങ് വരെ, ചെയ്തിട്ടും ഒളിച്ചിരിക്കുന്ന ബാക്ടീരിയയെയും വൈറസ്സിനെയും കണ്ട് പിടിച്ചിട്ടില്ലാ. അതെന്തേലുമാവട്ടെ, ഞാന്‍ വീട്ടില്‍ വന്നു മരുന്നു കഴിച്ചുതുടങ്ങി.
 
നല്ല വ്യത്യാസം ഉണ്ടായിരുന്നു. ഒന്നാമത്തെ ദിവസം തന്നെ അതു ഫീല്‍ ചെയ്തു. എന്നാല്‍ ഇനി അടുത്ത ദിവസം ലീവ് എടുത്തേക്കാംന്നു കരുതി ഒരു സിക്ക് ലീവും പറഞ്ഞ് വീട്ടില്‍ കിടന്ന് ഉറങ്ങാന്‍ തീരുമാനിച്ചു. നന്നായി ഉറങ്ങുന്നതിന്റെ സുഖം മറന്നിട്ട് ഒരു മാസമാകുന്നു. അങ്ങനെ രാവിലെ കാര്യങ്ങളെല്ലാം തീര്‍ത്ത്  ഉച്ചയ്ക്ക് ഉറങ്ങാനായി ബെഡിലേക്ക് ചാഞ്ഞു. ഒന്നു നന്നായി ഉറങ്ങിത്തുടങ്ങിയതാണ്. മൊബില്‍ ചിലച്ചൂ.

 എന്റമ്മേ, ചെയ്തു പാതി വഴിയില്‍ നിര്‍ത്തിയ പണിയില്‍ എന്തെങ്കിലും 'പണി'കിട്ടിയോ ആവോ, അങ്ങനെയാണെങ്കില്‍ ഇന്നീ ഉറക്കം ഇവിടെ സുല്ലീടേണ്ടി വരുമല്ല്ലോ.. ആരാണാവോ. ഫോണെടുത്തു.



സാര്‍
എന്തോ?
ഞാനിപ്പൊസംസാരിക്കുന്നത് മാലാഘനുമായി അല്ലെ ?
അതെ.
ഞാന്‍ ഐസിഐസിഐയില്‍ നിന്നാണ്
എന്തുവേണം
ഞങ്ങള്‍ സാറിന്നായി ഒരു പുതിയ ക്രെഡിറ്റ് കാര്‍ഡ്......................................[നീണ്ട കഥ...]
അവളൊന്നു ശ്വാസം വിടന്‍ നിര്‍ത്തിയപ്പോള്‍ ഒരു ഗാപ്പിനായി വ്യാഴാമ്പലായ ഞാന്‍ പറഞ്ഞൂ വേണ്ടാ... എനിക്കു താല്‍പര്യം ഇല്ലാ...
എന്നാ ശരി നല്ല ദിവസം നേരുന്നു.

ടച്ച് വിട്ടു. എന്നാലും ഒന്നൂടെ ഒന്നിനു പോയി വന്ന ശേഷം വീണ്ടും ഉറങ്ങിത്തുടങ്ങി. ഒരു സ്വപ്നത്തിന്റെ ഏതാണ്ട് ക്ലൈമാക്സ് ആണ്. എന്തോരം ദിവസങ്ങള്‍ക്കു ശേഷമാണ്‍ ഒരു സ്വപ്നമൊക്കെ കണ്ട് ഉറ്ങ്ങുന്നത്. ആസ്വദിച്ചു കാണുന്ന സ്വപ്ത്തില്‍ നായകന്‍ ഞാനും നായിക നമ്മുടെ പ്രിയപ്പെട്ട ഒരു യക്ഷിയുമാണ്. അങ്ങനെ പാട്ടൊക്കെ പാടി അതിന്റെ പ്രതിദ്വനി അടുത്തുള്ള മലകളില്‍ തട്ടി തിരിച്ച് 'ല്ലേ ല്ലേ ല്ലേ ല്ലേ ലേ ലേ ലെ..." ന്നൊക്കെ വരുന്നത് ആസ്വദിച്ചങ്ങനെ കിടക്കുമ്പോഴാണ്‍ വീണ്ടും മൊബില്‍ ചിലച്ചത്.


സാര്‍
ന്താ?
ഞാന്‍ ബാര്‍കലേയ്സ് ബാങ്കില്‍നിന്നും ഒരു കിളി
എന്നിട്ട്
ഞങ്ങള്‍ക്ക് സാറിനൊരു ലോണ്‍ തരണംന്ന്ണ്ട്
എനിക്കു വേണ്ടങ്കിലോ
എനിക്കു വിഷമാവും
മേടിച്ചല്‍ എനിക്കു ഭ്രന്താവും
ശ്ശൊ, ന്ന ഞാ വെക്കാ... എന്റെ നമ്പര്‍ ഇതാണ്. ലോണ്‍ വേണേല്‍ വിളീച്ചോളൂ.

സന്തോഷം.

രണ്ടാമത്തെ പ്രാവശ്യവും ഉറക്കം മുറിഞ്ഞു. ഒന്നു തിരിഞ്ഞു കിടന്നു. ദേ വീണ്ടും. ഈ പണ്ടാരത്തിനെക്കൊണ്ട് തോറ്റല്ലോ.. സമയം ഏതാണ്ട് 4:30 . വീണ്ടും ഫോണെടുത്തു

സാര്‍
എഎന്തുവേണം, ലോണാണെങ്കില്‍ ഇന്നെനിക്കു വേണ്ട. ആ വശ്യത്തിന്ന് അടുക്കളയില്‍ ഉണ്ട്. ഒരു റമ്മികളിക്കനുള്ള ക്രെഡിറ്റ് കാര്‍ഡും ഉണ്ട്.

അല്ല സാര്‍.
അല്ലെ? അല്ലെങ്കിലും വേണ്ട ഇന്നെനിക്കൊന്നും വേണ്ട പനിയാണ്.
ആണോ? കഷ്ടം, എന്നിട്ട് സാര്‍ ഡോക്ടറെ കണ്ടോ?
ഒരു മൂന്നലു ഡോക്ടേറ്സിനെ കണ്ടൂ.
എന്നിട്ടു കുറവുണ്ടോ സാര്‍?
ഉവ്വ്

ഭാഗ്യം. സാര്‍ നന്നായിട്ടൊന്നുറങ്ങിക്കോളൂ.
നന്ദി.
പിന്നെ സാര്‍ ഏത് ഹോസ്പിറ്റലിലാ പോയത്?
BGS [അല്പം പോലും വൈറ്റ് വിടാണ്ട് തന്നെ പറഞ്ഞൂ]
ഒരു പാടു കാശായോ സാര്‍
ഹും....
ഞാനൊരു കൂട്ടം പറഞ്ഞാ സാര്‍ കേള്‍ക്കോ?
എന്താ പറയാനുള്ളെ?
ഞങ്ങള്‍ക്കൊരു ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസിയുണ്ട്. പനിയുടെ ഹോസ്പിറ്റല്‍ ചിലവുകള്‍   
   ഞങ്ങള്‍ വഹിക്കും സാര്‍.
എന്റെ ക്ഷമയുടെ നെല്ലിപ്പലകയില്‍ തുളവീണു, ശരിക്കും എന്റെ കുരുപൊട്ടിയ അവസ്ഥ.അന്നു ബസ്സില്‍ വെച്ചിങ്ങോട്ട് കിട്ടിയ വിശേഷാസ്ത്രം തന്നെ പ്രയോഗിച്ചു. എപ്പൊഴോ ആ കിളി ഫോണ്‍ വെച്ചു പറന്നു പോയി. ഇനി എന്റെ നമ്പറില്‍ അ കിളി വിളിക്കില്ലാന്ന് എനിക്ക് നല്ല വിശ്വാസമാണ്.


എന്തായാലും വൈകുന്നേരത്തെ ഗൂളിക കഴിച്ചിട്ടുറങ്ങാം. ഗുളിക കഴിച്ചു, വീണ്ടും ഉറക്കം പിടിച്ചു. വീണ്ടും സ്വപ്നങ്ങളുടെ ഒരു ഘോഷയാത്ര. വീണ്ടും പ്രതിദ്വനികള്‍ ചെവിയില്‍ ഓളംതള്ളി. അങ്ങനെ ശബ്ദം തേടി നടന്ന ഞാന്‍ കുന്നിന്നരികില്‍ വെള്ളാരം കല്ലുകള്‍ തിളങ്ങുന്ന ആ ചോലയില്‍ ആടിത്തിമിര്‍ക്കുന്ന വെള്ള സാരിയുടുത്ത നീണ്ട മുഖമുള്ള ആ സുന്ദരിയെ, 28:36:28, കണ്ടു. അവളെന്നെയും.

അവള്‍ പറഞ്ഞു ഇങ്ങടുത്തുവരൂ

എന്തിനാ?
എന്തിനാന്നറിഞ്ഞാലേ വരു ?
ഏയ്, ചുമ്മ ഒന്നു ജാട ഇറക്കിയതല്ലെ...
ഞാന്‍ വെള്ളത്തിലേക്കിറങ്ങി. നല്ല തണുത്ത വെള്ളം. കാലിലൂടെ തണുപ്പരിച്ചുകയറുന്നൂ.
ആഴമൊന്നുമില്ല പോന്നോളൂ.

ഞാന്‍ അവളുടെ അടുത്തെത്തി, ഒരു കുന്നിന്‍ ചെരുവില്‍ ഞാനും പാതി നനഞ്ഞൊട്ടിയ സാരിയുമായി അവളും.

ഞാന്‍ പറഞ്ഞു എന്റെ കണ്‌ട്രോളു പോവുന്നു.
എന്തിനാ?
നിന്നെ വാരിപ്പുണരാന്‍
എന്നാപിന്നെ ചെയ്തൂടെ, ഇപ്പോഴത്തെ ആണ്‍പിള്ളോരൊക്കെ വെറും ചോക്ലേറ്റുകള്‍ മാത്രാണ്. ഒന്നിനും ഒരു ചുണയില്ല. പണ്ട് ജയന്‍ സാറുണ്ടായിരുന്ന കാലത്ത് ഇങ്ങനെ യായിരുന്നില്ലാ..

നീ എന്നെ വെറുതെ ഈഗോ കയറ്റരുത്...

ഞാന്‍ കണ്ണുകളടച്ചു അവളുടെ ശരീരത്തിനോടു ചേര്‍ന്നു നിന്നൂ.
പെട്ടന്നാണത് സംഭവിച്ച്ത്. കാലില്‍ എന്തോ ശ്ക്തിയായി വലിക്കുന്നൂ... തട്ടിമാറ്റിയിട്ടും പോവുന്നില്ലാ... കുതറി ഓടാന്‍ തോന്നി പറ്റുന്നില്ലാ...ശ്ക്തിയായി കാലുകുടഞ്ഞു. ഉറക്കത്തില്‍നിന്നും ഞാന്‍ ഞെട്ടി എണീറ്റു. കാലിലേക്കു നോക്കി.

ഞാന്‍ ഭയന്നു നിലവിളിച്ചുപോയീ, കാലിന്നടുത്ത് ജനലിന്‍ വെളിയിലൊരു ഭയാനകയായ സ്ത്രീ രൂപം എന്നെ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നൂ.ഒരു പ്രായമായ ഒരു സ്ത്രീരൂപം, കണ്ണുകള്‍ ചുവന്ന് മുടി പാതി അഴിച്ചിട്ട് പാതു വായ തുറന്ന് നില്‍ക്കുന്നൂ.


ഞാന്‍ സകല ശക്തിയും എടുത്ത് ബെഡില്‍നിന്നും ചാടി എഴുന്നേറ്റു. ചുറ്റും ഇരുട്ടാണ്, ജനലിലൂടെ അരിച്ചിറങ്ങുന്ന സ്ട്റീറ്റ് ലൈറ്റിന്റെ വെളിച്ചം മാത്രം. ആ സ്ത്രീ രൂപം ഒരു അട്ടഹാസത്തോടെ മറഞ്ഞു പോയി. ഒട്ടും പേടിയില്ലാതെ ഞാന്‍ വിറച്ചുവിറച്ചു പോയി ലൈറ്റിട്ടു. സമയം 6:40.

വാതിലില്‍ ഒരു മുട്ടുകേള്‍ക്കുന്നു. ഞാന്‍ ശ്ബ്ദിച്ചില്ലാ. പ്രതികരിച്ചില്ലാ...
വീണ്ടും അതേ മുട്ടുകേള്‍ക്കുന്നു. ഒരു നായയുടെ ഓരിയിടലും. ഇതതുതന്നെ. ഈനേരത്തണപ്പോള്‍ യക്ഷിയിറങ്ങുന്നത്. വെറുതെയല്ല ഞാന്‍ കാത്തിരിക്കുന്ന രാത്രികളില്‍ ഇവരെ കാണാത്തത്.

മണിച്ചിത്രത്താഴില്‍ മോഹന്‍ലല്‍ പറഞ്ഞപോലെ ഞാന്‍ ചോദിച്ചു.

യാര്?
ഒരു പക്ഷെ യക്ഷിയും കണ്ടിട്ടുണ്ടെങ്കിലോ, ചന്ദ്രമുഖി കന്നടയിലും ഇറങ്ങിയിട്ടുണ്ടല്ലോ. ശ്ബ്ദം ഒന്നു പാളിയെങ്കിലും ടോണ്‍ കറക്റ്റായിരുന്നൂ...

ഞാന്‍ മീനാക്ഷിയമ്മാ.
എതുക്കാകെ വന്തേന്‍?
ഡിന്നര്‍ കൊടുക്കത്ക്കാകെ വന്തേന്‍

ഹൊ! അപ്പോഴാ ശ്വാസം നേരെ വീണത്. മെസ്സില്‍നിന്നും ഡിന്നറുമായിട്ട് വരാറുള്ള മീനാക്ഷിയമ്മയാണ്.

എന്തായാലും യക്ഷികളുമായിട്ടുള്ള എന്റെ കൂട്ടുകെട്ടു ഞാന്‍ അതോടെ ഉപേക്ഷിച്ചു. ആ സീന്‍ അനുഭവിച്ചിട്ടുള്ള ആരും പിന്നെ യക്ഷികളുമായി കൂട്ടുകൂടാന്‍ തല്‍പര്യം പ്രകടിപ്പിക്കില്ലാ.. അതെനിക്കുറപ്പാണ്.

ഒരു ബ്ലോഗിന്റെ പ്രസവം

ഇന്നലെയെന്റെ ബ്ളോഗിന് പേറ്റുനോവായിരുന്നു .
ഇന്നെന്റെ ബ്ളോഗ് പെറ്റു.3 കുഞ്ഞുങ്ങള്‍!
ഞാനവയ്ക്കു പേരിട്ടു
  1. കഥകള്‍
  2. യാത്രാചിത്രങ്ങള്‍
  3. പഴംപുരാണം.
ഇപ്പൊ എനിക്ക് അമ്മയും 3 കുട്ട്യോളും സ്വന്തം.
കഥകളിലൂടെ ഞാന്‍ കഥകള്‍ മാത്രം പറയും.
യാത്രാചിത്രങ്ങള്‍ ചിത്രങ്ങള്‍ പറയുന്ന യത്രാവിവരണം.
പഴംപുരാണത്തില്‍ ചിരിക്കവുന്ന ജീവിതാനുഭവങ്ങള്‍ മാത്രം.
പിന്നെ ഇവിടെ അമ്മ ഇന്നു നടന്ന കാര്യങ്ങള്‍ പറയും !

ഞങ്ങളെ വിട്ടു പോയ ഞങ്ങളുടെ പ്രിയപ്പെട്ട അനുവിന്...

അന്ന്, ആ കറുത്ത ദിവസം, ആ അമാവാസി ദിവസം , ഞങ്ങള്‍ മൂന്നാം നിലയില്‍ വര്‍ക്കുചെയ്യുന്ന മലയാളികള്‍ വളരെ വിഷമത്തോടെയാണ്‌ ആ മെയില്‍ വായിച്ചത്. "ഇനി മുതല്‍ ചായ കോഫി എന്നിവ വേണമെങ്കില്‍ ആറാം നിലയില്‍ പോയി കുടിക്കണം !!!" ആറാം നില വരെ പോവുന്നതിനേക്കാള്‍ ഞങ്ങള്‍ക്കു സങ്കടം അതുവരെ ഞങ്ങള്‍ക്ക് ചായയും കോഫിയും തന്നിരുന്നു മിസ്റ്റര്‍ അനു , ഞങ്ങളുടെ പ്രിയപ്പെട്ട 'അനു' ഞങ്ങളെ വിട്ട് ആറാം നിലയിലേക്കു പോവും എന്നതായിരുന്നൂ.



ആ സങ്കടത്തിന്റെ തീരാക്കടലില്‍ ഒറ്റക്കാലില്‍ നിന്ന് എഴുതിയതാണീ ഖണ്ഡ കാവ്യം. അനുവിന്‌ ഡെഡിക്കേറ്റ് ചെയ്ത്കൊണ്ടു സാദരം സമര്‍പ്പിക്കുന്നു....കണ്ണീരൊഴുക്കിയാലും!

[ഈ വരികള്‍ക്ക് പണ്ട് കേട്ട് മറന്ന കമലഹാസന്‍ അഭിനയിച്ച ഒരു സിനിമയിലെ പാട്ടുമായി സാമ്യം തോന്നിയാല്‍ അതു അച്ചു മാമന്‍ പറഞ്ഞ പോലെ, അമേരിക്കന്‍ സാമ്രാജ്യശക്തികളുടെ കുത്തക സ്വാദീനം മൂലമാണ്‌, അത് മൂലം മാത്രമാണ് !!!!]

അനുവിന്...

മൈന്‍ട്രീതന്‍ ഫെയ്സ്റ്റൂവിന്‍ തേര്‍ഡ് ഫ്ലോറിലെന്നും
ഒരു മുഖം മാത്രം, ഒരു പുഷ്പം മാത്രം!
അനൂ.... അനൂ ...................... ആനൂ.......

എവിടെത്തിരിഞ്ഞാലും ചായതന്‍ ഗ്ലാസ്സുമായ്
ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം
അനൂ.... അനൂ ............... ആനൂ...........

ഉലാലാല്ലാല്ല ലേലോ.. ഉലാല ലാലാല ലേല്ലോ...[റീമിക്സ് : കിങ്ങ്ഫിഷര്‍]
ഉലാലാല്ലാല്ല ലേലോ.. ഉലാല ലാലാല ലേല്ലോ...

നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും
ചായതന്‍ 'ഗപ്പു'കള്‍.... കോഫി തന്‍ 'ഗപ്പു'കള്‍.....
വ്യോമാന്തരത്തിലെ സാന്ധ്യ നക്ഷത്രങ്ങള്‍
വ്യോമാന്തരത്തിലെ സാന്ധ്യ നക്ഷത്രങ്ങള്‍
പ്രേമാര്‍ദ്രാമാം നിന്റെ നീല നേത്രങ്ങള്‍.......
പ്രേമാര്‍ദ്രാമാം നിന്റെ നീല നേത്രങ്ങള്‍.......

അനൂ.... അനൂ ............... ആനൂ.

ഉലാലാല്ലാല്ല ലേലോ.. ഉലാല ലാലാല ലേല്ലോ... [റീമിക്സ് : കിങ്ങ്ഫിഷര്‍]
കവിളത്ത് കണ്ണുനീര്‍ ചാലുമായ് നീയന്ന്
തേര്‍ഡ് ഫ്ലോറു വിട്ടൂ....
പിന്നെ ഞാനെന്നും ............
തേര്‍ഡ് ഫ്ലോറില്‍ നിന്നും സിക്സ്ത് ഫ്ലോറിലെത്തീ...
തേര്‍ഡ് ഫ്ലോറില്‍ നിന്നും സിക്സ്ത് ഫ്ലോറിലെത്തീ...
ഒരു 'ഗപ്പു' ചായക്കായി ക്യൂ നിന്നുവെന്നും...

അനൂ.............അനൂ ............... ആനൂ..........

ഉലാലാല്ലാല്ല ലേലോ.. ഉലാല ലാലാല ലേല്ലോ... [റീമിക്സ് : കിങ്ങ്ഫിഷര്]

മൈന്ട്രീതന് ഫെയ്സ്റ്റൂവിന് സിക്സ്ത്ഫ്ലോറിലെന്നും
ഒരു പുഷ്പം മാത്രം, ഒരു പുഷ്പം മാത്രം!
ഒരു പുഷ്പം മാത്രം...... ....... ................
ഒരു പുഷ്പം മാത്രം.......!


.... വളരെ സങ്കടത്തോടെ, വളരെ വളരെ സങ്കടത്തോടെ, മൂന്നാം നിലയിലെ മലയാളികള്‍.

ജോമോന്റെ അരഞ്ഞാണം ???


പിടി വിട്ട കളി നടന്നതു ഞങ്ങളുടെ തീരത്തിനകലേയുള്ള പണിശാലായില്‍ തന്നെയാണ്.

ഇന്ന് ക്രിത്യം പത്ത് മണിക്കും മൂന്നു മണിക്കും ഇടയില്‍.

എന്ത് സത്യം പറയാനോ ??? ശ്ശോ ... നിന്നേം കൊണ്ടൊക്കെ മനുഷ്യന്‌ ജീവിക്കാന്‍ പറ്റണ്ടായല്ലോ ഈശ്വരാ... ഓകെ, പതിനൊന്നിനും മൂന്നിനുമിടയില്‍, ഇനി ആരോടും പോയി പറയണ്ടാ ഞാന്‍ ഇന്നും പത്തേകാലിനാണ്‌ വന്നതെന്ന്‌. പ്രോമിസ്?

 ശരി ഇനി കാര്യത്തിലേക്കു കടക്കാം. ആദ്യമേ പറയാം, സങ്കതി ഇത്തിരി സീരിയസ് ആണ്, ആരോടും പറയണ്ട. നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ തികച്ചും കോണ്ഫിടന്‍ഷ്യല്‍, അപ്പ്രൈസല്‍ റിസള്‍ട്ടും സാലറി ഹൈക്കും പോലെ. ഏയ് അങ്ങനെ പുറത്തു പറയാന്‍ കൊള്ളാത്തതാണ്‌ എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. അങ്ങനെ കണ്ണില്‍ കണ്ട ടീമിനോടൊന്നും കേറി ചുമ്മാ പ്റയണ്ടാന്നാ പറഞ്ഞെ. കേഷിനാണെല്‍ പറഞ്ഞോ. കിട്ടുന്നതിന്റെ 10% അതായതു എന്റെ വിഹിതം നളന്‌ കൊടുക്കാന്‍ , ബ്ലാങ്കൂര്, 560059 എന്ന വിലാസം പറഞ്ഞുകൊടുത്ത് അന്‍ജലോട്ടക്കാരന്റെ കയ്യില്‍ കൊടുത്താമതി. വഴിയും പറഞ്ഞു കൊടുത്തേക്ക്, http യില്‍ ഇറങ്ങി രണ്ടു കുത്തിന്നിടയിലോടെ നൂഴ്ഞ്ഞു കയറി രണ്ടു ഹൈ ജുമ്പ് എടുത്തല്‍ നെരെ http://www.nalacharithampathinezhambhagam.blogspot.com/ എന്ന എന്റെ കൊട്ടരത്തില്‍ എത്താംന്ന് നിനക്കറിയാല്ലോ...


ശ്... ശ്... ദേ നിന്റെ പുറകിലാരോ നോക്കുന്നു. അത് തീര്‍ത്തിട്ടുവാ...

കഴിഞ്ഞോ ? ഹും ഇനി മൊബൈല്‍ സൈലന്റല്ലെ? ഓകെ.
കാര്യം എന്താന്നുവച്ചാല്‍ , നമ്മുടെ ജോമോന്‍ല്ല്യെ, ജോമോന്‍, ഡാ ഇത്തിരി തടിച്ചിട്റ്റു ഉരുണ്ട വയറും ചെത്തിമിനുക്കി കടിച്ചു തിന്നതിനുശേഷം ബാക്കിയുള്ള കട്ടിമീശയൊക്കെയുള്ള വയസ്സ് 42ആയെങ്കിലും വല്യ കാഷ്ണ്ടിയൊന്നും ഇല്ലാത്ത സുന്ദരനും സുമുഖനുമായാ ആ ചെറൂപ്പക്കരന്‍... അറിയില്ലെ നിനക്കു ?


"എന്തു? മച്ചൂന്റെ പേര്‍ ജോമോന്‍ ന്നല്ലന്നാ?, ഡാ നിനക്കറിയില്ലെ ഗഡീ, നമ്മളിവിടെ ഒറിജിനല്‍ പേരു പറയാറില്ലാ... തല്ക്കലാം നീ ജോമോന്‍ന്നു പറഞ്ഞാല്‍ അവന്‍ തന്നെയ്യാണെന്നു മനസ്സിലാക്ക്, ശ്ശൊ നിന്നോടൊക്കെ ഒരു സംഭവം പറയണംന്നുവച്ചാലുള്ള ഒരു ഫുദ്ദിമുട്ടേയ്..."


അപ്പൊ ജോമോന്‍ , ആര്‌, ജോമോന്‍.., ആ ജോമോന്‍ ഇന്നു ചാത്തന്‍മാരുള്ളോണ്ടൂമാത്രം രക്ഷപെട്ടതാ..
നമ്മുടെ, ജോയ്കമ്മിറ്റിയില്ലെ അവരു നമ്മുടെ ഈ ODC - യില്‍ ഒളിമ്പിക്സ് നടത്തുന്നതു ഞാന്‍ പറഞ്ഞിടില്ലെ നിന്നോട്. ന്തോന്ന് ,ന്തോന്ന്? ജോയ്കമ്മിറ്റി എന്താന്നാ? അതൊരു കമ്മറ്റി. നമ്മുടെ അചായന്റെ , ലേത്, നമ്മുടെ അച്ചായന്‍ , ആ നിനക്കോര്‍മ്മവന്നുല്ലെ , ചുള്ളാനാണു നീ.. എനിക്കറിയാം നീ പഴയ ബ്ലൊഗു വായിച്ചു വളരുന്ന ഒരു ബ്ലോഗ്ലാന്‍ ബോയിയാന്നു . അച്ചയന്റേ അദ്യക്ഷതയില്‍ എന്നും ജോയിയാട്ടുള്ള സദാ ജീവിതം ജിങ്കാലാലാ ആയ ആള്‍ക്കാരെല്ലാം ഉള്ള ഒരു ടീമാണു ജോയ് കമ്മിറ്റി. ദോഷം പറയരുതല്ലോ, ഞങളുടെ എല്ലാ നല്ല സുഹൃത്തുക്കളും ഉണ്ട് അതില്‍. അവരൊക്കെയുള്ളതുകൊണ്ട് ജീവിതം സന്തോഷമായങ്ങനെ പോണു മടുപ്പില്ലണ്ടെ. അല്ലാണ്ടേത്രേന്നു വച്ചാ വെറുതെ ഇരിക്കാ? അവരിറങ്ങി ഇടക്കൊക്കെ ചില സംഭവങ്ങള്‍ പ്ലാന്‍ ചെയ്യും. വല്ല ഊണോ, പുറംലോകം കാണലോ, നിധി തിരയലോ ഒക്കെ. നമ്മളങ്ങു കയറി വിജയിപ്പിക്കും. ഇനി അവരെന്നാ 'ബിഗ്ഗ് ബോസ്സ്' നടത്താന്ന് നോക്കിയിരിക്ക ഞാന്‍. ഒന്ന് പങ്കെടുക്കണംന്നു കൊതിക്കാന്‍ തുടങ്ങിയിടൊത്തിരിയായേയ്...


അപ്പോ ഒളിമ്പിക്സ്. അതില്‍ ഇന്നൊരു ചെസ്സ് മത്സരമുണ്ടായിരുന്നു. ജോമോനും ഉണ്ടായിരുന്നു അതില്‍. പാവം ജോമോനുകളിക്കന്‍കിട്ടിയതു ലോകപ്രശതാനും കേരളാ ചെസ്സ് അസ്സോസിയേഷന്‍പസിഡണ്ടും ശ്രീ ശാന്തും സാനിയാമിര്‍സ്സയും കഴിഞ്ഞാല്‍ കേരളത്തിലെ ചെറുപ്പക്കാരുടെ , എന്നുവച്ചാല്‍ അതില്‍ DYFI യും യൂത്ത് കാഗ്രസ്സും AIYSF ഉം എന്തിനു MSF ഉം വരെ പെടും , നമ്മുടെ മന്ത്രി ബേബിച്ചായന്റെ വയസ്സുവരെയുള്ളവരെ കൂട്ടിയാമതി, അച്ചുമാമന്‍ ഒവെര്‍ ഏജാ, അപ്പൊ ചെറുപ്പക്കാരുടെ രോമാഞ്ജാവും അഖില ലോക ചെസ്സ് ചാമ്പ്യനുമായ ഈ ഞാന്‍...

പാവം ജോമോനറിയില്ലായിരുന്നു ഞാന്‍ പുലിയാന്നു. എന്ത് നിനക്കും അറിയില്ലാന്നാ??? മച്ചൂ കളിക്കല്ലേ കളിക്കല്ലേ, ' വിജയ്മല്ല്യക്കു വാറ്റൊഴിക്കല്ലേ...' നിന്നോടു ഞാന്‍ പറഞ്ഞതല്ലേ, നമ്മുടെ ആനദും, ഗാരി കാസ്പറോവുമൊക്കെയായി ഞാന്‍ പലതവണ നാട്ടിലെ സ്കൂള്‍ പറമ്പിലും നമ്മുടെ രായപ്പേട്ടന്റെ തെങ്ങിന്‍ തോപ്പിലും‍ [വാച്യം : രായപ്പേട്ടന്‍, എഴുത്യം : മൂളിക്കുന്നു തെങ്ങിന്റെ മോളില്‍ രാജപ്പന്‍ അഥവാ MT രാജപ്പന്‍ ] വച്ചു ചെസ്സില്‍ മുട്ടി അവരെയൊക്കെ പലപ്രാവശ്യം അടിയറവു പറ്റിച്ചത്. മച്ചൂസൊക്കെ ഇപ്പൊഴും ഇടയ്ക്കുവിളിക്കറുണ്ട്, ഇന്നലേം വിളിച്ചിട്ടുണ്ടാരുന്ന് ആനന്ദ്, ആളുടെ കുട്ടീടെ മൂന്നമത്തെ ജന്മദിനാന്നും പറഞ്ഞു. പോവാന്‍ പറ്റീല്ല ഇന്നു നമ്മുടെ മത്സരല്ലെ. ഗാരി ഇടക്കുവിളിക്കും പുതിയ തന്ത്രങ്ങള്‍ ചര്ച്ചാന്‍പിന്നെ സമയക്കുറവുമൂലം നമ്മള്‍ ഇപ്പൊ അത്രയ്ക്കൊന്നും ശ്രദ്ദ കൊടുക്കറില്ലാ ആള്‍ക്ക്. പിന്നെ 2004ഇല്‍ ലെ, നമ്മുടെ പന്ചായത്ത് മെംബെര്‍ കോരപ്പന്‍ ചേട്ടന്റെ കെട്ട്യോള്‍ കല്യാണിചേച്ചിടെ പണയത്തിലിരിക്കുന്ന കെട്ടുതാലി തിരിച്ചെടുക്കന്‍ അതിയാന്‍ നടത്തിയ ആറര സെന്റീമീറ്റര്‍ റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള നൂറു രൂപ രെജിസ്ട്രേഷന്‍ ഫീസുണ്ടയിരുന്ന അഖില ലോക ചെസ്സ് ടൂറ്ണ്ണ്മെന്റില്‍ ഞാന്‍ വിജയശ്രീ ലാളിതനായതു നീ മറന്നോ ? നിന്റെ മമ്മി നിനക്കു ജ്യോതിഷ്ബ്രഹ്മി തരുന്നത് ഇതൊക്കെ ഒര്‍ക്കാനും താലോലിക്കനുമല്ലേടാ? അല്ലാണ്ടു പുസ്തകപ്പുഴു അവാ നീയ്? മോശാണ്‌ ട്ടോ... അങ്ങനെ ഒന്നും ആവണ്ടാ. നല്ലകുട്ട്യായിട്ടുതന്നെ വളരണം നീയ്...അതെന്റെ ഒരാഗ്രഹാ...

ആഹ്... അപ്പൊ തിരിച്ചു വരാം...

അങ്ങനെ ഒരു മൂളിപ്പട്ടൊക്കെ പാടി മിസ്റ്റര്‍ ഞാനും പുലിമാളത്തില്‍ വന്നുപെട്ട ജോമോനും, പക്ഷെ ഞാന്‍ പ്രത്യേകം ശ്രദ്ദിച്ചു ആളുടെ മുഖത്തൊരു ഗൂഡമായ പുന്‍ചിരി ഉണ്ടായിരുന്നു. എന്തോ അര്‍ഥം വെച്ചുള്ള ആ ചിരി ചിരി കണ്ടപ്പൊഴേ ഞാന്‍ കരുതി "ചിരിച്ചോ ചുള്ളാ ചിരിച്ചോ, ഈ ചിരിയൊന്നും ഇതുകഴിഞ്ഞു കാണില്ലാ അല്ലെങ്കില്‍ കാണിക്കില്ലാ ഈ മങ്കലശ്ശേരി നീലഖണ്ഡന്‍ മകന്‍ കാര്‍ത്തികേയന്റെ ഫാന്‍ നളന്‍ , ഇടഞ്ഞ കൊമ്പന്റെ രണ്ടാമത്തെ കണ്ണിനാ നീ തോട്ടി കെട്ടുന്നത്..."

വെള്ള കരുക്കള്‍കൊണ്ടാണ്‍ ഞാന്‍ സാധാരണ തുടങ്ങാറെങ്കിലും ഇന്നു അതെനിക്കു നഷ്ടമായിരുന്നു. ഈ നൂറ്റാണ്ടിന്റെ രണ്ടാമത്തെ നഷ്ടം. ഒന്നാമത്തെ നഷ്ടം അച്ചായനൊരു നേട്ടമായത് നീയും വായിച്ചു കാണുമല്ലോ...



തേരാളും കുതിരയും ആഞ്ഞുവെട്ടി "മുന്നോട്ട് മുന്നോട്ട്മുന്നോട്ട്..." എന്ന വയലാര്‍ വിപ്ലവഗാനങ്ങളുമാലപിച്ചുകൊണ്ട് തേരോട്ടം തുടങ്ങി. എന്തിനു പറയുന്നു രണ്ടുമൂന്നു തവണ പോയി പോയില്ല എന്ന മട്ടിലായിരുന്നു എന്ടെ മന്ത്രി പുംഗവന്‍ ജോമോന്റെ രാജാവിന്റെ കഴുത്തിനു വെട്ടിയത്. ചില വെട്ടുകള്‍ എല്ലാം കൊണ്ടതാണു. എന്നിട്ടും അന്ദ്രാക്കരുടെ സിനിമയിലെ നായകന്‍ വെടുയുണ്‍ടകള്‍ വിരല്‍ നഖമുപയോഗിച്ചു തടയുന്ന ലാഘവത്തോടെ രജാവു പുന്‍ന്ചിരിച്ചു കൊണ്ടുനില്ക്കുന്നു. വെട്ടൊന്നും അങ്ങേല്‍ക്കുന്നില്ലാ. ഒരിക്കല്‍ ഞാനും ഗാരിയും തമ്മില്‍ ചര്‍ച്ച ചെയ്ത ആ ചന്ദുവേട്ടന്‍ വെട്ടും പിന്നെ ആനന്ദിനെ ഒരിക്കല്‍ തോല്‍പ്പിക്കന്‍ ഞാന്‍ വെട്ടിയ ഉണ്ണിയാര്‍ച്ച ഉറുമിപ്രയോഗവും  കൊണ്ടിട്ടും  രാജാവിനൊരു കൂസലുമില്ല. പെട്ടന്നയിരുന്നു അതു സംഭവിച്ചത്. കലാളിന്റെയും ഗജഭീമന്‍മാരുടെയും ഒത്ത നടുക്കു നിന്ന എന്റെ രജാവിന്റെ തലയില്‍ ഒരു കാക്ക കാഷ്ടിച്ചു. " .. ച്ചെ ... , പള്ളിപ്പെരുന്നളിന്റെ ഇടയിലാ വികാരിയച്ചന്റെ സുവിശേഷ  പ്രസഗം" എന്നു പറഞ്ഞു രാജരാജന്‍ അതു മൈന്റു ചെയ്തില്ലാ. ഇത്തിരി സമയം കഴിഞ്ഞപ്പൊള്‍ ഒരു ചെറിയ  ഭൂമികുലുക്കം പോലെ എന്റെ രജാവു ബോധം കെട്ടു വീണു. ആമ്പുലന്‍സില്‍ അശുപത്രിയിലെത്തിച്ചപ്പോഴെക്കും രാജരാജന്റെ 'പള്ളി വടി' യാവല്‍ കഴിഞ്ഞിരുന്നു.

പോസ്റ്റ്മോര്‍ട്ടം നടത്തിയ നിംഹാന്സിലെ - രാജ രാജ മെഡിക്കല്‍ കോലേജിലെ - ചരകന്‍ പറഞ്ഞത് വിഷാംശം അടങ്ങിയ കാക്ക കാഷ്ടം ഉച്ഛിയില്‍ വീണതുകൊണ്ടാണു മരണം സംഭവിച്ചതു എന്നാണ്.


ഞെട്ടിത്തെരിച്ച ഞാന്‍, ചമ്മലൊഴിവാക്കനായൊന്നും അല്ല, ചിരിച്ചുകൊണ്ടിറങ്ങിപ്പോന്നു. എല്ലാവരും ജോമോന്റെ ആകസ്മിക വിജയത്തില്‍ അയാളുടെ പുറകേ കൂടി. എന്ത് സംഭവിച്ചൂ ആവോ, ഫെലിപ്സ് താരമായ പോലെ ജോമോനും താരമായി. ODC ജോമോനെ വാഴ്ത്തി പുതിയ ന്യൂസ് പേപ്പറിറക്കന്‍ തീരുമാനിച്ചു. ചാനലുകള്‍ ജോമോന്റെ വാക്കുകള്‍ക്കയി ഓടിയെത്തി. കയ്യുകള്‍ പിണഞ്ഞുപിടിച്ചു ഒരു നെടുമുടിവേണു സ്റ്റ്യ്ലില്‍ ജോമോന്‍ ഉത്തരങ്ങള്‍ പറഞ്ഞു. "പൂവങ്കോഴിക്കു മുലവന്നു " എന്ന രായപ്പന്‍ ഡയലോഗുകള്‍ അദ്ദേഹം കാച്ചിവിടുന്നുണ്ടായിരുന്നു എന്നാരോ പറഞ്ഞതു കേട്ടു, ശരിയായിരുന്നിരിക്ക്ക്കണം.ശരിതന്നെ ആവും...



ഞാന്‍ വെള്ളംകുടിക്കാനായി തിരിഞ്ഞു നാടന്നപ്പോള്‍ കൂവിയ മറ്റൊരു സുഹൃത്തിനോട് എനിക്ക് വിഷമമില്ല.[ ആ കള്ള ഡാഷിന്റെ മോന്റെ മോനുള്ളതു ദൈവം കൊടുത്തോളും, അല്ലെങ്കില്‍ ഞാന്‍ ഇരുട്ടടി കൊടുക്കുവാന്‍ മായാവിക്കു കൊട്ടേഷന്‍ കൊടുത്തോളാം, നീ വിഷമിക്കണ്ട]


അങ്ങനെ തലതാഴ്ത്തി നടക്കുമ്പോള്‍ - അതു ഒരുപാടുനേരം ചെസ്സ് ബോര്‍ഡിലേക്കു നോക്കിയിരുന്നതോണ്ട് കഴുത്ത് വേദനിച്ചിട്ടാണ് തല താഴ്ത്തി നടന്നത്, അല്ലതെ വേറൊന്നും കൊണ്ടല്ല- എന്റെ കാലില്‍ ഒരു കടലാസു കഷ്ണം തട്ടി. ഞാനതെടുത്തു. മലയാളത്തിലുള്ള ഒരു കത്തായിരുന്നു അത്. നിനക്കുവേണ്ടി മാത്രം ഞാന്‍ അതിവിടെ ബ്ലോഗാം.


എന്റെ പ്രിയപ്പെട്ട പഴയ സഹമുറിയാ...

നിനക്കും ഭാര്യക്കും അവിഹിത ഭാര്യമാര്‍ക്കും സുഖം തന്നെ എന്നു കരുതുന്നു. ഞാന്‍ സുഖായിട്ടിരിക്കുന്നു. നീ പോയതിന്നു ശേഷം ടിവിക്കരും പത്രക്കരും ഇങ്ങോട്ടു കൂടുതലായി വരാറില്ല. അതു കാരണം അന്നു മേടിച്ച പൌഡര്‍ ടിന്നൊക്കെ ഇപ്പൊഴും അതു പോലെയുണ്ട്. എനിക്കും പണ്ട്ത്തെ ഗ്ലാമര്‍ ഇപ്പോ ഇല്ലാല്ലോ...ഇപ്പൊ നിങ്ങടെ പ്രഫഷനല്ലേ ഡിമാന്റ്. ഞാനും ഇവിടെ നിന്നിറങ്ങിയിട്ട് അതാണു പ്ലാന്‍ ചെയ്യുന്നത്. നിന്റെ അനുഗ്രഹം ഉണ്ടാവുമല്ലോ.

പിന്നെ ഞാന്‍ ഈ കത്തെഴുതുന്നത് എന്റെ ഒരു സുഹ്രുത്തിന്റെ സുഹ്രുത്തിനു വേണ്ടിയാണ്. ഇയാള്‍ക്കു ചെസ്സ് മത്സരങ്ങളില്‍ ജയിക്കാനായി നീ കൊടുക്കാറുള്ള മന്ത്രങ്ങള്‍ ജപിച്ചു കെട്ടിയ ആ ഏലസ്സുകളും [അരയില്‍ കെട്ടാവുന്നതരത്തിലുള്ളത്] വെട്ടുകള്‍ തടുക്കുവാനുള്ള മന്ത്രം നൂറ്റൊന്നുവട്ടം ഉരുവിട്ടൂ കെട്ടിയ രക്ഷകളും [ കയ്യില്‍ കെട്ടുന്നത്] നീ കൊടുത്തു വിടണം.

ചാത്തന്‍മാരെ ഞാന്‍ കുപ്പിയിലാക്കി കൊടുക്കുന്നുണ്ട്. നിന്റെ ഒരനുഗ്രഹം കൂടെയുണ്ടാവുമ്പോള്‍ ഒന്നും പേടിക്കനില്ലെന്നു സൂര്യാ ടിവി യിലെ ആ തടിയന്‍ പറഞ്ഞ പ്രകാരമാണു ഞാന്‍ അങ്ങോട്ടയക്കുന്നത്.



പിന്നെ, ആള്‍ സോഫ്റ്റ്വേര്‍ കമ്പനിക്കാരനാണെങ്കിലും ജോലി ചെയ്യുന്നത് മരവുമായി ബന്ധമുള്ള പേരുള്ള ഒരു കമ്പനിയിലാണ്. അവര്‍ ജീവിക്കനുള്ളതില്‍ കൂടുതലൊന്നും ശംബളമായി കൊടുക്കറില്ലാ. കല്ല്യാണലോജനകള്‍ക്കു പേണ്ണിന്റെ അച്ചനെ കാണിക്കാനും ക്രെഡിറ്റ് കാര്‍ഡിന്‌ കൊടുക്കനും മാത്രം അവരുടെ കമ്പനി അവരോടു തന്നെ പേയ്സ്ലിപ് ഉണ്ടക്കാന്‍ പറയുന്നത് കൊണ്ടാണ്‍ നമുക്കത് മനസ്സിലാവാത്തത്. അതുകൊണ്ട് പകുതി കാശു നീ ഡിസ്കൌണ്ട് കൊടുക്കണം.
എന്നാല്‍ നിര്‍ത്തുന്നു.

സ്വന്തം,
ശബരിമല തന്ത്രിയായിരുന്ന കണ്‌ഠരര്‌ പെണ്‍കോന്തരര്.
റൂം നമ്പര്‍ 9, പൂജപ്പുര ജയില്‍
തിരുവന്തപുരം

ഒപ്പ് ...ശുഭം!

To
ശ്രീ സന്തോഷ് മാധവാനന്ദസ്വാമികള്‍
' അര്‍മാദാശ്രമം' ഫ്ലാറ്റ്സ്
തോപ്പുംപടി, ഏറണാകുളം
നിയര്‍ മനോരമാ ജന്‍ക്ഷന്‍


പാര്‍ളിമെന്റില്‍ മന്മോഹന്‍ജി വിശ്വാസ വോട്ടുനേടി എന്നറിഞ്ഞപ്പോ അച്ചുമാമനും മയാവതി ആന്റിയും ഞെട്ടിയതിനേക്കാള്‍ ശക്തമായി ഞെട്ടിത്തെറിച്ച ഞാന്‍ ഞെട്ടല്‍ വിമുക്തനായ ശേഷം ഓടി, ഒളിമ്പിക്സ് കമ്മറ്റിക്കു ഈ കൊടും ചതിയെ പറ്റി മെയില്‍ അയക്കാന്‍ . ഉത്തേജകമരുന്നടിച്ചു വരുന്നവര്‍ക്കുള്ള അതേ ശിക്ഷ ജോമോനും കൊടുക്കന്‍ പറയണം. മെയില്‍ തുറന്നപ്പോള്‍ നമ്മുടെ ഒരു സുഹൃത്ത് ഞങ്ങള്‍ ചെസ്സ് യുദ്ദത്തില്‍ ഏര്പ്പെട്ടിരിക്കുമ്പോള്‍ എടുത്ത ഫോട്ടൊ മെയിലില്‍ കിടക്കുന്നൂ.ഞാന്‍ ഫോട്ടോ എടുത്ത് പരിശൊദിച്ചു. ഏനിക്കൊന്നും തോന്നിയില്ല. അതെടുത്തു ഞാന്‍ പൂനയിലുള്ള എന്റെ പഴയകാല സുഹൃത്തിന്നയച്ചു, അവിടത്തെ ക്രയിം മെഡിക്കല്‍ ചെക്കപില്‍ അവര്‍ ഫൊട്ടൊയുടെ അപ്ഡമന്റെ അള്ട്രാ സൌണ്ട് സ്കാനിങ്ങില്‍ ആ സത്യം കണ്ടു പിടിച്ചൂ. യുറേക്കാ... യുറേക്കാ... " ജോമോനു ചുറ്റും ചാത്തന്‍മാരുടെ ഒരു കൂട്ടം". ആ ഫോട്ടൊ നിനക്കു വേണ്ടി ഞാന്‍ ഇവിടെ അറ്റാച്ചുന്നു.


'ജോമോനും ചാത്തന്‍മാരും'
ആ ചുറ്റും കാണുന്ന വലയത്തിന്റെ ഒരു ഫോട്ടൊ വലുതാക്കി നോക്കി. അപ്പോഴാണു ചാത്തന്‍മാരാന്നു മനസ്സിലാക്കിയതു. അതും നിനക്കയി ഞാന്‍ പോസ്റ്റുന്നു.
ഗുലുമാല്‍ ചാത്തന്‍


പരാതി കൊടുത്തു വീട്ടിലേക്കു പോവുന്നതിന്നു മുന്നെ ഒന്നിനു പോവാന്‍, അഭിമാനമുള്ള ആണുങ്ങളുടെ ചിത്രമുള്ള, റൂമിലേക്കു കയറി. അവിടെ മൂലയില്‍ എന്തോ തിളങ്ങുന്നതു ശ്രദ്ദയില്‍ പെട്ടാണ് ഞാന്‍ അതെടുത്ത്. രണ്ട് വെള്ളികെട്ടിയ രുദ്രാക്ഷങ്ങള്‍. അതില്‍ കൊത്തിവച്ചിരുന്ന അക്ഷരങ്ങള്‍ ഞാന്‍ കൂട്ടി വായിച്ചു.


" നിങ്ങളെ രക്ഷിക്കാന്‍ ഞങ്ങളുടെ രക്ഷകള്‍ : ആനന്ദാശ്രമം സ്വാമി മാധവാന്ദസ്വാമികള്‍ അനുഗ്രഹിച്ചു തരുന്ന കയ്യില്‍ കെട്ടുന്നതും അരയില്‍ കെട്ടുന്നതുമായ രക്ഷകള്‍ "

ബാക്കി ഇനി ഒളിമ്പിക്സ് കമ്മറ്റി കൂടി തീരുമാനിക്കട്ടെ. ഞാന്‍ മനസ്സില്‍ പറഞ്ഞു....
പക്ഷെ അപ്പൊഴും ഒരു കാര്യം മിസ്സിങ്ങ് അല്ലെ... ലേത് ... ഏനിക്ക് കിട്ടിയതു ഒരു ജോടി രുദ്രാക്ഷം, അതു മിക്കവറും കയ്യില്‍ കെട്ടുന്നതാവും. എന്നാല്‍ ആ കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കമ്പ്ലീറ്റ് ശരിയാണെങ്കില്‍ ജോമോന്റെ അരഞ്ഞാണം , അരയില്‍ കെട്ടുന്നത്, അതുതന്നെ- ബെല്‍ട്ട്-
ലതെവിടെ പ്പോയി?  ഇനി അടുത്ത കളിക്കുവേണ്ടി മാറ്റിവച്ചതാണോ??? ആര്‍ക്കറിയാം...

ഇനി നിനക്കെങ്ങാനും കിട്ടിയാല്‍

ഒളിമ്പിക്സ് കമ്മറ്റി,
കെയര്‍ ഓഫ് ജോയ് കമ്മറ്റി
ല ല്ല ല്ലം ODC
മനമരം
വീണ്ടും ബ്ലാങ്കൂര്‍ 59

എന്ന വിലാസത്തില്‍ അയക്കാനപേക്ഷിക്കുന്നു.

ഷര്‍മിളാ ടാഗോറും ഞാനും അപവാദങ്ങളും ഒരു വെളിപ്പെടുത്തലും

ഇതു നടന്നതു ഏതാനും ചില മണിക്കൂറുകള്‍ക്കു മുന്‍പുമാത്രമാണ്.

എന്നത്തെയും പോലെ ഇന്നു രാവിലെയും മൊബൈലിന്റെ അലാറം ഒഫാക്കി ഞാന്‍ വീണ്ടും ഉറങ്ങിപ്പോയതു കാരണം എണീറ്റപ്പോള്‍ സൂര്യന്‍ എതാണ്ടു ഇരുപത്തി എട്ടര ഡിഗ്രി മുകളില്‍ വായ്നോക്കി നില്ക്കുന്നൂ. ഓഹോ, സൂര്യനെ നോക്കി സമയം പറയാന്‍ നിങ്ങളെയൊന്നും എന്റെ അപ്പൂപ്പന്‍ പടിപ്പിച്ചിട്ടില്ലാന്നുള്ളകാര്യം ഞാന്‍ മറന്നു പോയി, ആഹ്, സമയം ഏതാണ്ട് 8:15 am. എണീറ്റു ബ്രഷ് ചെയ്തു, മറ്റു പ്രഭാത ക്രിത്യങ്ങളായ ഒന്നും രണ്ടും തീര്‍ത്തു, കുളിച്ചു [നെറ്റി ചുളിക്കണ്ട, ഇന്നു ആഗസ്റ്റ് 26, 2008, ചൊവ്വാഴ്ച്ച്യാണ്‌ , ചൊവ്വാഴ്ച്ചയും ഞാന്‍ കുളിക്കാറുണ്ട് ].

ആകെക്കൂടി, പ്രഭാത പാചകം എന്നുപറയുമ്പോള്‍ മനസ്സിലേക്കോടിയെത്തുന്ന ഒരൊറ്റ കാര്യം നല്ല ആവി പറക്കുന്ന ഒരുകുറ്റി പുട്ടാണ്. നല്ല തേങ്ങ ഒക്കെ ഇട്ടു കഷ്ണംകഷ്ണമാക്കന്‍ പറ്റുന്ന മലയാളിത്തം തുളുംബുന്ന നല്ല പുട്ട്. അത് മറ്റൊന്നും ഉണ്ടാക്കാനറിയാഞ്ഞിട്ടാന്ന് അസൂയക്കാരും കഷണ്ടിക്കരും കണാന്‍ ഭംഗിയില്ലാത്തവരും പ്രായമായവരും പറയുമെങ്കിലും നിങ്ങള്‍ അവരുടെ കൂട്ടല്ലാത്തതുകാരണം അതൊന്നും വിസ്വസിക്കില്ലാന്നെനിക്കറിയാം. പക്ഷ് ഇന്നിനി അതും നടക്കില്ല. സമയബോധ്മില്ലാത്ത സൂര്യന്‍ നേരത്തേ ഉദിച്ചില്ലേ... അപ്പോ കഫെത്തീരിയായിലെ ചേട്ടന്‍മാര്‍ തരുന്ന ഇഡലിയും വടയും സാംബാറും തന്നെ ശരണം.പക്ഷെ ആ ബ്രെയ്ക്ക് ഫാസ്റ്റിനേം കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. എന്നും ഇഡലിയും വടയും തന്നെ ആണെങ്കിലും ഒരോ സിവസവും അതിന്റെ ടേസ്റ്റ് മറ്റാന്‍ ആ ടീം കഷ്ടപ്പെടുന്നുണ്ടാവണം. ഒരുദിവസം ഇഡലിക്കു വളിച്ച ദോശയുടെ ടേസ്റ്റാണെങ്കില്‍ പിറ്റേന്നു ചോറിന്റെ ടേസ്റ്റായിരിക്കും അതിന്നു പിറ്റേന്നു സംബാറിന്നു പച്ചവെള്ളത്തിന്റെ സ്വാദായിരിക്കും പുറമെ ഉഴുന്നുവടയ്ക്കു പപ്പടത്തില്‍ ഉപ്പ് കൂട്ടിയിട്ട ഒരു വിശിഷ്ട രുചിയായിരിക്കും. എന്തായാലും ഇഡലിക്കു ഇഡലിയുടെ സ്വാദും സാംബാറിന്നു ഈസ്റ്റേണ്‍ സാംബാര്‍ പൊടിയുടെ സ്വാദും വരാതിരിക്കന്‍ അവര്‍ പ്രത്യേകം ശ്രദ്ദിക്കാറുണ്ട്. എങ്കിലും ഉള്ളതു കഴിച്ച് സന്തുഷ്ടരായി ഞങ്ങള്‍ വ്രിത്തിയായി ഏംബക്കം വിടാറുണ്ട്, ഡെയ്‌ലി!

അങ്ങനെ ആ ഇഡലിയും സാംബാറും കഴിക്കാനും ഇന്നും അതുകൊണ്ടൊന്നും പറ്റതിരിക്കനും ശക്തി തരണേ എന്നു കണ്‍കണ്ട ദൈവങ്ങളെയെല്ലാം - ഇന്‍ക്ലൂടിങ്ങ് പോലീസിനെ പേടിച്ചൊളിച്ചിരിക്കുന്ന ഒളിച്ചുകളിസാമി/നികള്‍ വരെ - മനസ്സില്‍ വിളിച്ചു പ്രാര്‍ത്തിച്ചു നമ്മുടെ സ്വന്തം സിറ്റി ബാങ്കിന്റെ ഹ്യുണ്ടായി സിങ്ങില്‍ [എന്നെ എന്നും വേട്ടയാടിക്കൊണ്ടിരിക്കുന്ന മാസതവണകള്‍ അടച്ചു തീര്‍ത്ത ശേഷമേ എന്റേതു എന്നുറപ്പിച്ചൂ നെഞ്ഞും വിരിച്ചു പറയാന്‍ പറ്റൂ.] ഓഫീസിലേക്കു സിപ് ഡ്രൈവി. അതിനെ തെങ്ങിന്‍ തോപ്പ് കണ്‍വര്‍ട്ടഡ് പാര്‍ക്കിങ്ങ് ലോട്ടില്‍ ഒരു തെങ്ങിനോടു ചേര്ത്തു കെട്ടിയ ശേഷം റിസപ്ഷനില്‍ നമ്മുടെ മൂഡ് കളയാനിരിക്കുന്ന ആ തടിച്ച സെക്യുരിറ്റി ചേട്ടനെ കണ്ടീട്ടൂം കാണത്തഭാവത്തില്‍ നടന്നു ലിഫ്റ്റിലോബിയിലെത്തി.[എല്ലായിടത്തും സുന്ദരികളാണല്ലോ റിസപ്ഷനില്‍ ഇവിടെ എന്താ ഇങ്ങനെ എന്നും പലരും എന്നോടു ചോദിച്ചിട്ടുണ്ടെങ്കിലും എനിക്കതില്‍ പ്രത്യേകിച്ചൊന്നും തോന്നിയിട്ടില്ല... സത്യമായിട്ടും തോന്നിയിട്ടില്ല!]

"ഹായ്, ഗുഡ്മോണിങ്ങ് " ഞാന്‍ തിരിഞ്ഞു നോക്കി. [ " മുറ്റത്തൊരു മൈന! ക്ലാക്ലാക്ലാ ക്ലിക്ലിക്ലി... ക്ലീ മൈന പരഞ്ഞൂ..." എന്നല്ലേ , വെണ്ടാ വേണ്ടാ... ആ ] അതു മിസ്സ് --- ആണ്. ആളൊരു കഥാ പിഞ്ഞാണമാണ്. [കഥാ പാത്രം എന്ന പദം തീരെ പോരതെ വരും , ഈ പുതിയ പദ പ്രയോഗത്തിന്നു മിസ്സ് കാള്‍സെന്ററിനോടു ഞാന്‍ നന്ദി രേഘപ്പെടുത്തുന്നൂ... ]

ഒരു കാരിക്കേച്ചര്‍ പറഞ്ഞാല്‍ ഏതാണ്ടു പബ്ബിലേക്കോ ഡിസ്കൊതിഖിലേക്കോ പാര്‍ട്ടിക്കു വരുന്ന പോലെ ഇറുകിപ്പിടിച്ചിരിക്കുന്ന ശ്വാസം മുട്ടിപ്പിക്കുന്ന [അവളേം ,കാണുന്ന ആണ്‍പിള്ളാരേം ] കയ്യില്ലാത്ത ടീ ഷര്‍ട്ടുകളും കാലിന്റേം പിന്നെ മറ്റുപലതിന്റെയും അഴകും അഴുക്കും ഹോള്‍സേയിലായി മനസ്സിലാക്കിതരുന്ന ജീന്‍സുകളും മാത്രം ഇട്ടോണ്ടു മുടിയില്‍ പൂംബാറ്റകളിരിക്കുന്നതുപോലെയുള്ള എക്സ്ട്രാ ഫിറ്റിംഗ്സ് ഉള്ള നമ്മുടെ നാട്ടിലെ നാലം ക്ലാസ്സിലെ, അയ്യോ സോറി ഫോര്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് [ഇന്‍ഗ്ളീഷിന്നു കടപ്പാട്: രജിനി ഹരിദാസ്, ഐഡിയാ സ്റ്റാര്‍സിങ്ങര്‍ ], കുഞ്ഞു കുട്ടികള്‍ കെട്ടുന്ന ഒരു ഹെയര്‍ ബാന്‍ടും കെട്ടിയ ഒരവതാരം. ഏതാണ്ട് എഴുപതുകളിലെ ഷര്‍മിളാടാഗോറിനെപ്പോലെ, ജിസെ ഡൂണ്ട്താഹു മേ ഹര്‍ഘടീ... എന്ന ഗാനം ഇവളെ കളിയാക്കാനാണോ അതോ ഒറിജിനല്‍ ഷര്‍മിളാടാഗോറിനെ കളിയക്കാനാണോ എന്ന് സംശയിപ്പിക്കുമാറ്, മുഖത്തു അഹങ്കാരത്തിന്റെ ഒരു നേരിയ ലാന്‍ചന പോലുമില്ലാതെ നടക്കുന്ന ഒരു ഒന്നൊന്നര ചെല്ലക്കിളി. ഈ അവതാരത്തെ നമുക്ക് ഷര്‍മിളാടാഗോര്‍ എന്ന് തന്നെ വിളിക്കാം. [ ഇനി ഇതുവായിച്ചു ഒറിജിനല്‍ ഷര്‍മിളാടാഗോര്‍ എനിക്കെതിരെ കേസ് കൊടുത്താല്‍ ഞാന്‍ അടുത്ത ലോണിന്ന് അപ്ളൈ ചെയ്യും സിറ്റി ബാങ്കില്‍!!! ആ വിളിക്കുന്ന കൊച്ചെന്നും പറയറുണ്ട് , സാറിന്ന് ടോപ്പ് അപ്പ് ലോണ്‍ കിട്ടും ന്നു... ആ.. ഞാനാരാ മോന്‍ ]

തിരിച്ചും പറഞ്ഞൂ "സുപ്രഭാതം" . പിന്നെ കൊച്ചു വറ്ത്തമനങ്ങള്‍..
കിളിമൊഴി " ബ്രേക്ക്ഫാസ്റ്റ് കഴിച്ചൊ ? "
ഞാന്‍ "ഇല്ലാ"
"എന്നാ വായോ , ഒന്നിച്ചു കഴിക്കാം "
"സന്തോഷം"

ഒരല്‍പം പുരാണം. ഈ കഥാപിഞ്ഞാണത്തെ ഞാന്‍ പരിചയപ്പെടുന്നതു ഒരുദിവസം രാവിലെ എന്റെ മറ്റൊരു സുഹ്രുത്തിനോടൊത്തു ചായ കഴിക്കുംബോളാണ്. അതിനു മുന്‍പേ നമ്മള്‍ പലപ്രാവശ്യം നോട്ടമിട്ടുവച്ചിട്ടുണ്ടെങ്കിലും പരിചയപ്പെപെട്ടിട്ടുണ്ടായിരുന്നില്ലാ, അല്ലെങ്കില്‍ കേറി മുട്ടിയിട്ടുണ്ടായിരുന്നില്ലാന്നു യുവ മലയാളം. കിട്ടിയ അവസരം പാഴാക്കരുത് എന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞതുകൊണ്ട് നേരെ തന്നെ കൊടുത്തൂ പണി. "നല്ല ഡ്രെസ്സിങ്ങാണ്, യൂ ലുക്സ് സോ നൈസ്" [വീണ്ടും കടപ്പാട്: രജിനി ഹരിദാസ്] . പ്ണി പക്ഷെ പാളി. "ഓ റിയലി? നീയാണതു നേരെ മുഖത്തു നോക്കി പറഞ്ഞ ഒരേ ഒരാണ്‍പിറന്നവന്‍‍ , താങ്ക്സ് എലോട്ട്" നമ്മളുപറഞ്ഞതു നല്ലരീതിയില്‍ എടുത്തൂ മിസ്സ് ഷര്‍മി. സുന്ദരികളെല്ലാം മണ്ടികളാണെന്നു പറഞ്ഞ മഹാനോടെനിക്കു യോജിപ്പില്ലെങ്കിലും ,മത്തായച്ചോ ഇതു ??? എന്റെ സുഹൃത്ത് ചിരിയടക്കാന്‍ പാടുപെട്ടു. അന്നുമുതല്‍ നമ്മള്‍ ഫ്രെന്‍സാണ്. പലപ്രാവശ്യം ഒരുമിച്ചു ചായകുടിച്ചിട്ടും ഉണ്ട്. ചായ മാത്രം ! കൂടുതല്‍ കേറിയങ്ങു വിചാരിക്കല്ലേ , പ്ലീസ്.. മച്ചൂ ജീവിച്ചു പൊക്കോട്ടെ...

അങ്ങനെ രംഗം കഫെത്തീരിയായിലേക്കു ലിഫ്റ്റിലൂടെ ഷിഫ്റ്റി.

മാന്യ വായനക്കാരാ/രീ ഒരു ചെറിയ ഇടവേള. ഈ ഇടവേളയില്‍ നമുക്കു എന്റെ ടീമിനെ പരിചയപ്പെടാം. ഇനി മുന്നോട്ടുള്ള ബെല്ലും ബ്രെയ്ക്കുമില്ലാത്ത ആ പ്രയാണത്തിന്‍ അതു വളരെ ആവശ്യമാണ്. ആവശ്യമാണല്ലോ സ്രിഷ്ട് മാതാവ്. അപ്പോ ഇതാ എന്റെ ഓഫീസിലെ സുഹൃത് വലയത്തിലേക്കു സ്വാഗതം .

ഞങ്ങള്‍ നാലുപേര്‍, ഈ സോഫ്റ്റ്വെയര്‍ കംബനിയിലെ ഒരു തീരത്തിനകലേയുള്ള പണിശാലായിലെ [offshore development center അഥവാ ODC എന്നു ചുരുക്കം] നാലു മലയാളികള്‍. ഒരു ഗുങ്ങ്ഫൂ വിദ്യാര്‍ത്ഥിനി ഒരു കാള്‍സെന്റര്‍ ഉദ്യോഗത്ഥ ഒരു പാലാക്കരന്‍ അച്ചായന്‍ പിന്നെ ഞാനും [ഇതിന്ന് ഞാന്‍ ഉറപ്പായും അടി മേടിക്കും , എന്നാലും കിടക്കട്ടെ]. ഞങ്ങള്‍ എന്നും വന്ന് അത്യാവശ്യത്തിന്‌ പണിയൊക്കെ ചെയ്ത് സ്ത്ഥിരമായി ചായകുടിച്ചു ചായക്ക് കഴിക്കാനായി ബാക്കിയുള്ള സകല ജീവജാലങ്ങളുടെയും - ഇന്‍ക്ളൂടിങ്ങ് കഫെത്തീരിയ ചേട്ടന്‍മാര്‍ - തലതിന്നു ബാക്കിയുള്ളോര്‍ക്കു സ്തിരം പണികൊടുത്ത് വായയില്‍ വിരലിട്ടാല്‍ വരെ കടിക്കാതെ ജീവിക്കുന്ന പാവം ചില മലയാളീസ്...

ഇനി തിരിച്ചു വരാം . ഈടവേള കഴിഞ്ഞിരിക്കുന്നൂ...

അങ്ങനെ ഞാന്‍ ഇഡ്ലിയും [നമ്മുടെ അതേ ഇഡലിയും സാംബാറും തന്നെ] മിസ്സ് ഷര്‍മി ന്യൂഡില്സും കഴിക്കുന്നരംഗത്തോടെ കഥ പുനരാരംഭിക്കാം. ഞാന്‍ ചുറ്റും നോക്കി.

ആരും മിസ്സായിട്ടില്ലാ. നമ്മുടെ ഫുള്‍ ടീം ചുറ്റുവട്ടത്ത് തന്നെയുണ്ട്. അച്ചായനും സ്തിരം ആ കാബില്‍ വരുന്ന പിള്ളേര്‍സും ഒരു ടേബിളില്‍, മിസ്സ് കാള്‍സെന്ററും ഒരു പാവം പയ്യനും പിന്നെ ഒരു പാവം ഒറീസ്സാക്കാരിയും അടുത്ത ടേബിളില്‍ [അവളുടെ ഒരു സ്ഥിരം ഇരകളാണു, കര്‍ത്തവേ ആ കുഞ്ഞാടുകളെ കത്തോളണേ, അത്രേം വലിയ പാപം അവര്‍ മുജ്ജന്മത്തില്‍ ചെയ്തിട്ടുണ്ടാവണം തീര്‍ച്ച ].പിന്നെ മിസ്സ് ഗുങ്ങ്ഫുവും അവളുടെ സുന്ദരികളും സല്‍സ്വഭാവികളും സുശ്ശീലകളും ആയ [ഇതില്‍ കൂടുതല്‍ എന്തു പറയാന്‍ , അവരെങ്ങാനും വായിച്ചാല്‍ എന്റെ ദൈവമേ... എന്റെ ഡെഡ്ബോഡിയെങ്കിലും വീട്ടിലെത്തിയാല്‍ മതിയായിരുന്നു ] മറ്റു മലയാളി പെണ്‍കൊടികളും മറ്റൊരു ടേബിളില്‍.

അങ്ങനെ എനിക്കാറിയാവുന്ന കമ്പ്ലീറ്റ് ചളിയും പറഞ്ഞു ബ്രേക്ക്ഫാസ്റ്റുന്നതിന്നിടേ ഒരു മിസ്സ് കാള്‍, ഞാന്‍ മൊബൈല്‍ എടുത്തു. മിസ്സ് ഗുങ്ങ്ഫു ആണ്. സങ്കതി " പണി തന്നേക്കാം മോനെ ദിനേശാ... നീ ചായ കഴിഞ്ഞു വാ " എന്നതാണ്‌ എന്നു മനസ്സിലാക്കാന്‍ ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തം പോലും അറിയണം എന്നില്ലാ. ആ ടേബിളില്‍ ഇരുന്നവരെ ദയനീയമായി ഞാന്‍ ഒന്നു നോക്കി. അവളെക്കൂടതെ അവിടെ ഇരുന്ന വെളുത്ത സുന്ദരിക്കൊച്ചും പണ്ട് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ നിന്നും ബ്ലഡ് ഡൊണേറ്റുചെയ്യന്‍ പോയപ്പോള്‍ ബ്ലഡുള്ള ആരെങ്കിലുമായി വരൂ അപ്പോളെടുക്കാം എന്ന സര്‍ട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനമായി ഒരു ഫ്രുട്ടിയും കൊടുത്തു പറഞ്ഞു വിട്ട മറ്റൊരു കോള്‍ഡ് ബ്ലഡട് സുന്ദരിയും എന്നെതന്നെ നോക്കി ചിരിക്കുന്നതിന്നു ഞാന്‍ മൂക സാക്ഷിയായി. വേറെ വഴിയില്ലയിരുന്നു.

ആ ചായകുടി ഒരു വിധത്തിലവസാനിപ്പിച്ചു നേരെ തിരിച്ചു ODC യില്‍ വന്നു. ഏതു വഴിക്കാണു പണികിട്ടൂന്നതെന്നു നോക്കിയിരിക്കുമ്ബോള്‍ മനസിലായി ആ മിസ്സ് കാളിന്റെ ഉറവിടം അച്ചായന്‍ അവള്‍ക്കു വിട്ട ഒരു ചു.സ.സേ [ചുരുക്ക സന്ദേശ സേവനം , SMS] ആണെന്നു. ടിയാന്‍ നമുക്കിട്ടു വളഞ്ഞ വഴിയില്‍ പണിഞ്ഞതാണ്. പിന്നെ എന്നത്തെയും പോലെ ചായകുടിക്കാന്‍ പോയപ്പോള്‍ എനിക്കിട്ടുതന്നെയായിരുന്നു ആക്രമണം. സുനാമിയായിരുന്നു ബെറ്റര്‍ എന്നു തോന്നിയ സന്ദര്‍ഭം. ഇടയ്ക്കൊന്നു നമുക്കിട്ടും കിട്ടുമ്പോള്‍ വല്യ സുഖമില്ലാന്നു മനസ്സിലായിന്നല്ലാ, മനസ്സിലാക്കി തന്നു. ടീംസ്. ഇടയ്ക്കിടെ വഴിമാറുമ്പോള്‍ അച്ചായന്‍ അതിനെ തിരിച്ചു വീണ്ടും നമ്മുടെ നേരെ തന്നെ വിടുന്നുണ്ടായിരുന്നു. കലികാല വൈഭവം അല്ലാണ്ടെന്തു പറയാന്‍, ഒന്നും മിസ്സാക്കാതെ ഏല്ക്കേണ്ടിവന്നു . പിന്നെയാണറിഞ്ഞത്, മിസ്സ് ഗുങ്ങ്ഫുവിന്റെ ചില ബോയ്ഫ്രെന്റ്സ് നമ്മുടെ മിസ്സ് ഷര്‍മ്മിയെ കാണാനായി ചായകഴിഞ്ഞ് അടുത്ത ബില്‍ഡിങ്ങിലേക്കു പോയിട്ടും തിരിച്ചു വന്നിരുന്നൂ. അത്രയ്ക്കു ഫെയ്മസ് ആയിരുന്നു മിസ്സ് ഷര്‍മി. എന്നിട്ടു തിരിച്ചുവന്നവരില്‍ ലീഡറായ ചാത്തന്‍ മുനവെച്ച ഒരു ചോദ്യവും " അരാ അവളുടെ കൂടെ ? അവര്‍ തമ്മില്‍ ലൈനായോ?" ജീവിതത്തില്‍ നറാനായി സ്വയം തന്നെ മനസ്സറിഞ്ഞു പല പണികളും ചെയ്തുവച്ചുട്ടുണ്ട്. അതിനൊക്കെ നറനാണെങ്കില്‍ നെഞ്ഞും വിരിച്ചു അഭിമാനത്തോടെ നാറിയെനേ, അല്ല നാറിയിട്ടും ഉണ്ട്. പക്ഷെ ഇത്, മനസ്സറിയാത്ത ഒരു നാറ്റക്കെസ്സായല്ലൊ ഈശ്വരാ...


" ഇനി തൊട്ടു ആരെയും ഉപ്ദ്രവിക്കതെ ജീവിക്കാം " എന്ന ഒരു പ്രതിജ്ഞ മനസ്സിലെടുത്താണ്‌ ആ ചായകുടിയും എന്റെ മരുഭൂമിയിലേക്കടിച്ച മണലായ് മാറിയ പ്രത്യക്രമണ്ങ്ങ്ളും അവസാനിപ്പിച്ചത്

വരുന്ന വഴി ഞങ്ങ്ളുടെ കൂടെ വര്‍ക്കുചെയ്യുന്ന മറ്റൊരു മാന്യദ്ദേഹത്തെ കണ്ടു. അദ്ദേഹത്തെ നമുക്കു മസില്‍ സിങ്ങ് എന്നു വിളിക്കാം , അത് ആള്ക്കും ഇഷ്ട്ടപ്പെടും തീര്‍ച്ച. ഞാനൊറ്റക്കായപ്പോള്‍ അദ്ദെഹം പതുക്കെ പറഞ്ഞു. " തു ഓര്‍ വൊ ലട്കി ഡേറ്റിങ്ങ് മേഹൈ ക്യാ....[പിന്നെയും കുറച്ചുണ്ട്, അത്രെം ഹിന്ദി ഓര്‍മ്മിച്ചു വെക്കാന്‍ പറ്റുകയണെങ്കില്‍ എന്റെ സ്കൂളിലെ ഹിന്ദി ടീച്ചര്‍ എന്റെ പേരു കേട്ടല്‍ ഉറക്കത്തില്‍ പോലും ഇപ്പൊഴും പറയില്ലല്ലോ ' ബദ്മാശ്' ന്നു ] " എന്നു ഹിന്ദിയില്‍ . മലയാളത്തില്‍ " നീയും ആ പെണ്കൊച്ചും ഡേറ്റിങ്ങിലാണോ?"

എന്റമ്മോ... അപ്പൊ മൊത്തമായിട്ടും ചില്ലറയായിട്ടും എല്ലായിടത്തും നാറിയിട്ടുണ്ടല്ലേ എന്നു മനസ്സില്‍ ചിന്തിച്ചു ഉത്തരം മുട്ടി കൊഞനം കുത്താന്‍ പോലും പറ്റാതെ നില്‍ക്കുകയാണു ഞാന്‍.
" പലര്‍ക്കും ആ സീന്‍ കണ്ടപ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്, പലരുടേയും സ്വപ്നത്തിലെ രജകുമാരിയായിരുന്നു അവള്‍. എന്തായാലും ഞങ്ങള്‍ നിന്റെ പേരില്‍ അഭിമാനിക്കുന്നു , ഞങ്ങടെ കൂടെ വര്‍ക്കുചെയ്യുന്ന ഒരുത്തനാണല്ലോ ആ ഭാഗ്യവാന്‍... ഭാരത് മാതാ കീ ജയ് " ആളു സീരിയസ്സായിട്ടു വെച്ചു കാച്ചുവാണ്.ഞാന്‍ ചുറ്റുപാടും നോക്കി , ആരും കേള്‍ക്കുന്നില്ല. അത്രേം ഭാഗ്യം. മിസ്സ് ഷര്‍മിള വേള്‍ഡ് ഫെയ്മസ് ആണെന്നു ഞാന്‍ അരിഞ്ഞിരുന്നില്ല. ഇത്രേം പെരുണ്ടായിരുന്നോ അതിന്റെ കൂടെ ? അങ്ങനെയാണെന്നറിഞ്ഞിരുന്നെങ്കില്‍ നമ്മള്‍ എങ്ങനെയെങ്കിലും മാറിയേനെ ആ സീനില്‍നിന്നും.

" നിനക്കാറിയോ നമ്മുടെ ------ [അച്ചായന്‍] ഇന്ന് ഫുള്‍ ദുഖത്തിലാണ്. " ആളു വിടാനുള്ള ഭാവമില്ലാ. എന്നാലും അച്ചായന്റെ പേരു കേട്ടപ്പോള്‍ എനിക്കൊരു കൌതുകം. " എന്താ കാര്യം? " - ഞാന്‍

"ആളുടെ സ്വപ്നങ്ങളല്ലേ നീ തക്കര്‍ത്തത് ? ഒരുപാടു നാളായി ആളുടെ ഊണും ഉറക്കവും കെടുത്തിയ ലവളെയല്ലെ ഇന്നു നീ പോക്കറ്റിലാക്കിയത്?"

" എന്ത് ? " ഞാന്‍ സന്തോഷം കൊണ്ടാണോ കൌതുകം കൊണ്ടാണൊന്നരിയില്ല നിന്ന നില്‍പ്പില്‍ ഒന്നു പൊങ്ങി താഴ്ന്നു. സിങ്ങും അച്ചായനും വേരെ രണ്ടു പേരും കിടിലന്‍ ദോസ്തുക്കളാണ്. അതെനിക്കുമറിയാം എല്ലാര്‍ക്കുമറിയാം. "സത്യാണോ? " - ഞാന്‍

" ഞാന്‍ നിന്നോടെന്തിനു കള്ളം പറയണം? ബില്‍കുല്‍ സഹി ബൊലാ മേനെ ..."

" അച്ചായാ മോനെ #$%#% , യൂ റ്റൂ ബ്രൂട്ടസ് ? , എന്നിട്ടാണോ എനിക്കിട്ടു ഗോള്‍ അടിച്ചു കയറ്റിയത് ?"

അത്രെം മതി. ഞാന്‍ നേരെ പോയി . ചാറ്റിങ്ങ് ടൂള്‍ തുറന്നു

ഞാന്‍:ഒയെ
ഗുങ്ങ്ഫൂ ഹാസ് ബീന്‍ ആഡെഡ് 2 ചാറ്റ്
അച്ചായന്‍ ഹാസ് ബീന്‍ ആഡെഡ് 2 ചാറ്റ്
കാള്‍ സെന്റര്‍ ഹാസ് ബീന്‍ ആഡെഡ് 2 ചാറ്റ്.

കാള്‍ സെന്റര്‍:എന്തു പറ്റി?
ഗുങ്ങ്ഫൂ:ഹി ഹി
അച്ചായന്‍:മാലാഖനു്‌ എന്തോ പറയാനുന്ടെന്നു
ഗുങ്ങ്ഫൂ: പറയൂ
അച്ചായന്‍:പുബ്ലിക് അനൌണ്സെമെന്റ്
ഞാന്‍:അതെയ്
കാള്‍ സെന്റര്‍:മടിക്കതെ പറയൂ
അച്ചായന്‍:എന്ത മാലാഖന്‍ നാണം?
കാള്‍ സെന്റര്‍: അത് എനിക്കുള്ള വല്ല പാരയുമണെങ്കില്‍ നേരിട്ടു പറയുന്നതല്ലേ നല്ലത്
ഞാന്‍: അല്ല്ല നിനക്കുള്ളതല്ല
ഞാന്‍: അച്ചായോ......
കാള്‍ സെന്റര്‍: ആ.. അപ്പൊ പൊരട്ടെ
അച്ചായന്‍:- കാള്‍ സെന്ററെ അടങ്ങ് അമിതാവെശം നല്ലതല്ല...
ഞാന്‍: നമ്മുടെ മസില്‍ സിങ് എന്റെ അടുതു വളരെ വിഷമത്തോടെയാണതു പറഞത്
കാള്‍ സെന്റര്‍:രാവിലത്തെ കാര്യമണോ?
അച്ചായന്‍:എന്തു?
ഗുങ്ങ്ഫൂ: അതെന്താ സിങ്ങിനു ഇത്ര വിഷമം ?
കാള്‍ സെന്റര്‍:ചെട്ടായീ.. നമ്മല്‍ പലതും അറിഞ്ഞൂ.. സത്യാണോ?
ഞാന്‍:സിങ്ങ് എന്നൊടു ചോദിച്ചു , നീയും ആ പെണ്കൊച്ചും ഡേറ്റിങ്ങിലാണോ ന്നു...
അച്ചായന്‍: നീ വിഷമിക്കാതെ സഹൊദരാ.. എല്ലാരും അറിഞ്ഞല്ലേ ? സാരല്യാ..

ഞാന്‍:സിങ്ങ് കണ്ടിന്യു മാടി "എന്തായാലും പലര്‍ക്കും ആ സീന്‍ കണ്ടപ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്, പലരുടേയും സ്വപ്നത്തിലെ രജകുമാരിയായിരുന്നു അവള്‍. നമ്മുടെ അച്ചായന്റെ സ്വപ്നങ്ങളല്ലേ നീ തക്കര്‍ത്തത് ? ഒരുപാടു നാളായി ആളുടെ ഊണും ഉറക്കവും കെടുത്തിയ ലവളെയല്ലെ ഇന്നു നീ പോക്കറ്റിലാക്കിയത്?"
അച്ചായന്‍:
കാള്‍ സെന്റര്‍: അച്ചായന്‍.. ഇത്രെം ദുഖം ഉള്ളില്‍ ഒതുക്കിയയീരുന്നോ ഞങ്ങടെ മുന്നില്‍ ചിരിച്ചു കാണിച്ചത്?
ഗുങ്ങ്ഫൂ:അതാണു
അച്ചായന്‍:
ഗുങ്ങ്ഫൂ: ഒരു വാക്കു പറഞിരുന്നെങ്കില്‍ ഞങ്ങള്‍ സഹായിക്കാന്‍ ശ്രെമിക്കില്ലയിരുന്നൊ ?
കാള്‍ സെന്റര്‍: വേണ്ടായിരുന്നു ചെട്ടാ വേണ്ടായിരുന്നു..
കാള്‍ സെന്റര്‍:ഞങ്ങളെ ഇങ്ങനെ അന്യന്മാരയി കണക്കാക്കരുതായിരുന്നു

അച്ചായന്‍:സിങ്ങി-നെ എവിടെയാ അടക്കേണ്ടതു?
കാള്‍ സെന്റര്‍:എന്നാലും ഞങ്ങടെ മുന്നില്‍ ചിരിച്ചു കാണിച്ചില്ലെ..
ഞാന്‍: എന്നാലും അച്ചായാ... ഈ ചതി ഞങ്ങളോടു വെണ്ടായിരുന്നു
അച്ചായന്‍:ഇതിന്നാണോടാ നീ എന്നെ കൊണ്ടു മുഖവുര പറയിച്ചതു?
കാള്‍ സെന്റര്‍:
അച്ചായാ അയാം ദ സാഡ്.... മാലാഖന്‍ ചേട്ടാ.. യു ആര്‍ ദ സോറീ... :(
ഞാന്‍:അതെ .. ബട്ട് അച്ചായാ... യൂ റ്റൂ ബ്രൂട്ടസ് ? ???
ഞാന്‍:ഒരു വാക്കു പറഞൂടാരുന്നില്ലേ?
ഗുങ്ങ്ഫൂ:എന്നലും അച്ചായാ--ഞങ്ങളോടു പറയമാരുന്നില്ലേ?

കാള്‍ സെന്റര്‍:അല്ലേലും അച്ചായന്‍ നമ്മടെ അടുതു വല്ലതും പറയോ?? അച്ചായനു സ്വന്തം കസിനും പിന്നെ ഷര്‍ന്നു തുടങ്ങുന്ന ആരാണ്ടും മതിയല്ലൊ...

അച്ചായന്‍:ഇതെന്ത സൈന്‍ ഔട്ട് ആവാത്തെ?

ഞാന്‍: അച്ചായാ പ്ലീസ് പ്രതികരിക്കൂ.. ഞാന്‍ എന്തായലും ആദ്യമേ നാറിയതല്ലേ? അപ്പൊഴാണു ഇതറിഞത്....തങ്കളും കൂടെയുന്ടെന്നതില്‍ സന്തോഷം

കാള്‍ സെന്റര്‍:എന്നലും മാലാഖന്‍ ചെട്ടന്‍ അങ്ങിനെ ചെയ്യാന്‍ പാടില്ലയിരുന്നു. ഇത് കൂടെ കാപ്പീം ചായെം കുടിച് വഞ്‌ജിക്കുകയായിരുന്നില്ലേ.. അച്ചയാ.. ബക്കെറ്റുമായി വരട്ടേ?

ഗുങ്ങ്ഫൂ:ഇല്ല
ഗുങ്ങ്ഫൂ:ഇതില്‍ നമ്മള്‍ മാലാഖന്‍ ചേട്ടന്റെ കൂടെയാ--അല്ലെ കാള്‍ സെന്ററേ?

ഗുങ്ങ്ഫൂ: മാലാഖന്‍ ചെട്ടനോടു ഒരു വാക്കു പറഞിരുന്നെങ്കില്‍ അച്ചായന്റെ കഞ്ഞിയില്‍ പാറ്റ ഇടില്ലയിരുന്നു എന്നു നല്ല ഉറപ്പുണ്ട്.

കാള്‍ സെന്റര്‍: പിന്നല്ലതെ ഗുങ്ങ്ഫൂസേ.
ഗുങ്ങ്ഫൂ:ഒഹ്ഹ്ഹ്

കാള്‍ സെന്റര്‍: മാലാഖന്‍ ചെട്ടന്‍ വിശാല ഹൃദയനാ... അത് പലപ്പൊഴായി ഫൂഡ് കോറ്ട്ടില്‍ വെചു മൂപ്പരു കാണിചിട്ടുമുണ്ട്

കാള്‍ സെന്റര്‍:
അച്ചായന്‍: നല്ല കഥ, തിരക്കഥ!
അച്ചായന്‍:ഇതെല്ലം സിങ്ങിന്റെയാ?

ഗുങ്ങ്ഫൂ:അച്ചായാ--വേണ്ട--ഊരാന്‍ ശ്രെമിക്കേണ്ടാ
കാള്‍ സെന്റര്‍:അല്ലട... അച്ച്ചായന്റെ ഒരോ ചിരിക്കും ഒരോ ഭവതിനും ഒരോ വ്യത്യസ്ത അര്‍ത്ഥങള്‍ ഒളിഞ്ഞിരിപ്പുണ്ട്

ഞാന്‍:ഞാന്‍ ഉദാര മനസ്കനാണു... അതുകാരണം .... ഞാന്‍ ഇതരിഞ്ഞപ്പൊള്‍ തന്നെയ് സീനില്‍ നിന്നും മാറി... അച്ചായാ , എല്ലാം തിരിച്ചേല്പ്പിച്ചിരിക്കുന്നു..

ഗുങ്ങ്ഫൂ:രാവിലതെ ആ മെസ്സേജ്ജ് കണ്ടപ്പോളെ ഞന്‍ ഓര്‍ക്കണ്ടതായിരുന്നു--ബട്ട് താങ്കള്‍ ഒരു സത്യസന്ധനാണെന്നു വിചരിച്ചു
കാള്‍ സെന്റര്‍:നമ്മള്‍ ഇതു കണ്ടില്ലല്ലോ... വി അര്‍ ദ സോറി ചേട്ടാ.. വി അര്‍ ദ സോറി.. നമ്മള്‍ അങ്ങനെ കാണാതിരിക്കന്‍ പടില്ലായിരുന്നു

ഗുങ്ങ്ഫൂ:എന്നാലും ഇത്രേം നാളും ഒരുമിച്ചു ചായ കുടിചിട്ടും ഞങ്ങടെ കണ്ണില്‍ ഇങ്ങനെ പൊടിയിട്ടില്ലെ
കാള്‍ സെന്റര്‍:അച്ചായോ. പൂയി...

അച്ചായന്‍:കേള്‍ക്കുന്നുണ്ട്!
അച്ചായന്‍:ആവോളം പറഞ്ഞൊളൂ!

കാള്‍ സെന്റര്‍:നമ്മള്‍ വേണ്ടാതൊന്നും പരഞില്ലല്ലൊ... ആര്‍ക്കയലും സങ്കടം ഉണ്ടാകും... "എല്ലാതിനും അതിന്റേതായ സമയമുന്ട് വിജയാ" എന്നു നമ്മള്‍ക്ക് വിചരിക്കാന്‍ പറ്റുന്നില്ലാ.. അത്ര മാത്രം നമ്മല്‍ താങ്കളെ സ്നേഹിക്ക്ന്നു അച്ചായാ

ഗുങ്ങ്ഫൂ: അല്ല ,അച്ചയാ--ഇനി മിസ്സ് ഷര്‍മിള്‍സിനെ കാണുമ്ബൊള്‍ എട്ടത്തിയമ്മാ എന്നു വിളിക്കണോ?

ഞാന്‍:എന്തായലും ഞാന്‍ സീന്‍ വിട്ടു.. ഒരൊറ്റ ആശ്വാസമാണുള്ളത്.. തികച്ചും സുരക്ഷിതമായ കയ്യിലാണല്ലോഎല്‍പ്പിചത്...
ഞാന്‍:ഇനി സന്തോഷത്തോടെ മരിക്കാം ...
ഞാന്‍:സിങ്ങിനോടുള്ള കടപ്പ്പാട് തീര്‍ത്താല്‍ തീരില്ലാ...

കാള്‍ സെന്റര്‍:കണ്ടില്ലേ. മാലാഖന്‍ ചേട്ടന്‍ കണ്ണീരൊടെ രംഗത്തു നിന്നും മാറിയത്....
അച്ചായന്‍:അതെ!
അച്ചായന്‍:മാലാഖനോടുള്ള എന്റെ നന്ദി ഞാനിതാ രെഖപ്പെടുത്തി കൊള്ളുന്നു!
അച്ചായന്‍:നിങളുടെ സ്നേഹം കണ്ടു എന്റെ മനസ്സു നിറഞ്ഞു!

കാള്‍ സെന്റര്‍:ഞങളും അല്ലേ ഗുങ്ങ്ഫൂസ്സെ?
ഗുങ്ങ്ഫൂ:അതെ
ഗുങ്ങ്ഫൂ:അങ്ങനെ നമുക്കു ഇവിടെ ഒരു സിസ്റ്റര്‍-ഇന്‍-ലോ നെ കിട്ടി--അല്ലെ ?
കാള്‍ സെന്റര്‍:പിന്നല്ലാതെ.. എടത്തിയമ്മാ ന്നു പറയു...

കാള്‍ സെന്റര്‍: ഇനി ഞങ്ങടെ കണ്ണുകള്‍ക്കാനന്ദ ദായകമയ കാഴ്ചകള്‍ കാണിക്കന്‍ അച്ചായന്‍ ബാദ്യസ്തനാണ്
ഞാന്‍: ഒരു മ്യൂസിക് ഇടൂ.. പ്ലീസ്..
കാള്‍ സെന്റര്‍:എത്രയോ ജന്മാമായ് ...
ഞാന്‍: ഓക്കെ

ശേഷം ഞങ്ങള്‍ അച്ചായന്റെ സീറ്റില്‍ പോയി പുതിയ ജീവിതത്തിനു എല്ലാ ഭാവുകങ്ങളും നേര്‍ന്നു...

ബാക്കി ചിന്ത്യം.ശുഭം...

ഉറക്കത്തിന്റെ റിങ്ങ് ടോണ്‍

നിയമപരമായ മുന്നറിയിപ്പ് : " സോറി. ചില സാങ്കേതിക കരണങ്ങളാല്‍ ഇവിടെ സ്നേഹപൂര്‍വ്വം ഞങ്ങള്‍ വിളിക്കുന്ന ' നിക്ക് നെയിംസ് ' മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ. ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ എല്ലാം തന്നെ യഥാര്‍ത്ഥ 'വിളിപ്പേരുകള്‍' തന്നെയാണ്, ഇന്നും പ്രചാരത്തിലുള്ളവയും... "

കല്ല്യാണമായിരുന്നു.നത്തു നാരായണന്റെ!!!

സ്വന്തമായ കുറ്റം കൊണ്ട്ല്ല ആ പേരു വീണതു. ആയതിന്റെ കമ്പ്ളീറ്റുത്തരവാദിത്തം മമ്മൂട്ടിയ്ക്കാണ്. സ്വന്തം പേരില്‍ മമ്മൂട്ടി അഭിനയിച്ചതു കൊണ്ടു മമ്മൂട്ടിയുടെ ചെല്ലപ്പേരു ഞങ്ങള്‍ ആ മാന്യസുഹൃത്തിനെ വിളിച്ചു പോരുന്നു. ബ്ബഹുമാനപൂര്‍വ്വം...

എന്നത്തെയുംപോലെ അവസാന നിമിഷം കല്ല്യാണത്തിനു പോണംന്നു ബാങ്ക്ളൂരില്‍നിന്ന് ഞാന്‍ തീരുമാനിക്കുന്നു. ഓടിച്ചിട്ടൊരു ടിക്കെറ്റ്കിട്ടി ബസ്സിന്. ട്രാവല്‍സില്‍ വിളിച്ചു സ്‌തിരം മണിയടിക്കുന്ന ചേട്ടന്റെ കാലുപിടിച്ചു നമ്മുടെ നാട്ടിലൂടെ പോവുന്ന ബ്സ്സില്‍ തന്നെ സീറ്റ് ഒപ്പിച്ചെടുത്ത എന്നെ സമ്മതിക്കണം.

രണ്ടുമണിക്കൂര്‍ ട്രാഫിക്കിന്റെ നിഷ്ഠൂരമായ ഹ്രിദയമിടിപ്പുകളുടെ പിടിയില്‍ അകപ്പെട്ട് ബസ്സ് പുറപ്പെടുന്നതിന്റെ പത്തുമിനിട്ടു മുന്നെ മാത്രംഅവിടെ ഓടിപ്പിടിച്ചെത്തി ടിക്കറ്റെടുത്തു ബോര്‍ഡിങ്ങ് പാസ്സും വാങ്ങി വിശപ്പിന്റെ വിളിക്കു ചെവികൊടുത്തു പരിസര വ്രിത്തിക്കു പണ്ടേ പ്രസിഡണ്ടിന്റെ അവാര്‍ഡ് മേടിച്ചെടുത്ത കലാശിപ്പാളയത്തെ, നമ്മുടെ സ്വന്തം ഹോട്ടല്‍ കല്പകയില്‍നിന്നും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റൊടെ രണ്ടു പൊറോട്ടയും ചിക്കന്‍ മസാലയും ആറര മിനിറ്റുകൊണ്ടു കഴിച്ചു ബാക്കി വന്ന അരമിനിട്ടില്‍ ഒരേംബക്കവും വിട്ടു ബസ്സിലേക്കു ഡൈവു ചെയ്തു.

ഭാഗ്യം എന്നും നമ്മുടെ കൂടപ്പിറപ്പാണല്ലോ ഹച്ചിന്റെ പട്ടിപോലെ.

സെമി സ്ലീപ്പറില്‍ എനിക്കു കിട്ടിയ സീറ്റിന്നുമാത്രം കാലുവെയ്ക്കാനുള്ള ആ 'കിടിനാപ്പില്ല'. ബസ്സില്‍ കയറിയാല്‍ ഉറക്കം പണ്ടേ അക്കരപ്പച്ചായാണ്. എല്ലാവരെയും ' മൊബൈലി ', ഞാന്‍ നാട്ടില്‍ പോവാന്നും ഭാഗ്യത്തിനു ബസ്സു കിട്ടി എന്നും ധരിപ്പിച്ചു ഒന്നുറങ്ങാന്‍ തുടങ്ങി വന്നതാണ്. അടുത്ത സീറ്റിലെ ചേട്ടന്‍ തുടങ്ങിയില്ലേ സംഗീതം. ഒന്നൊന്നര കൂര്‍ക്കംവലി. എന്തേലും ആവട്ടെ. കണ്‍തുറന്നും അടച്ചും ഉറങ്ങാന്‍ തുടങ്ങിയപ്പൊഴേക്കും ബസ്സ് ചായ കുടിക്കാന്‍ നിര്‍ത്തി. അവിടെ ഉള്ള ടീംസ് പണ്ടേ ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ മിടുക്കരാണല്ലോ... അങ്ങനെ ഉറക്കം ഒരുലക്കയായി അന്നും തലയ്ക്കുമുകളില്‍ തൂങ്ങി നിന്നു.

കറക്റ്റ് ആറ്മണിക്കു നാട്ടിലെത്തി. ഓട്ടോ വിളിച്ചു വീടുപിടിച്ചു. എല്ലാ പ്രഭാത ക്രിത്യങ്ങളും കഴിച്ചു നന്നായി കുളിച്ചു ബ്രേക്ക് ഫാസ്റ്റും കഴിച്ചു വിട്ടു വണ്ടി കല്യാണവീട്ടിലെക്കു. മുഹൂര്‍ത്തം 8:45 നാണ്.

ഫുള്‍ ടീംസ് അവിടെ റെഡിയാണ്. ഫുള്‍ സെറ്റപ്പില്‍ തന്നെ. എല്ലാരും സുന്ദരന്‍മാര്‍. മെരു, സെന്റി,കുട്ടിച്ചാത്തന്‍,മുത്തന്‍,തൊരപ്പന്‍,നട[നടേശന്‍],രോമാന്‌ജം തുടങ്ങി മിസ്റ്റര്‍ കുഞ്ഞംബുവേട്ടന്‍ വരെയുളള്‍ നമ്മുടെ ക്ലബ്ബ് മെംബേഴ്‌സ് എല്ലാരും എവെറെഡി.നമ്മളെത്താന്‍ വൈകിയതില്‍ മൊത്താമായും ചില്ലറയായും മാപ്പു പറഞ്ഞ ശേഷമാണ്‌ ടീംസ് ജാട വിട്ടതു. പിന്നെ എന്നതെയും പോലെ കര്യങ്ങള്‍.

പെണ്ണിന്റെ വീട്ടില്‍ പോയി താലികെട്ടും കഴിഞ്ഞു ശേഷം സദ്യയും തട്ടി അവിടെ വെടിപറ്ഞ്ഞിരിക്കുന്നതിന്നിടയിലാണു ഒരു വിചിത്രമായ ശബ്ദം. ഓട്ടോറിക്ഷയുടെ ശബ്ദമല്ല, എതാണ്ടു അതുപോലെ, വെള്ളമടിക്കാനുപയോഗിക്കുന്ന ഒരു പഴയ മോട്ടോറിന്റെശബ്ദം പോലെ എന്നാല്‍ അത്ര ഉഛത്തിലല്ല. ആരുടെയോ പോക്കറ്റില്‍നിന്നാണ്. ശ്രദ്ദിച്ചപ്പോള്‍ മനസ്സിലായി. മിസ്റ്റര്‍ സെന്റിയുടെ പോക്കറ്റില്‍നിന്നാണ്. ആളു അതു പുറത്തെടുത്താപ്പൊഴാണ്‌ മനസ്സിലായത് സോണീ എറിക്സണ്‍ന്റെ റിങ്ങ്ടോണാണ്.

പിന്നെ അങ്ങോട്ട് പിടിവിട്ടചിരിയായിരുന്നു എല്ലാവരും. ഒരു രക്ഷയുമില്ലാത്ത ചിരി. കൂടെ ഒരാള്‍മാത്രം വല്യ ചിരിയൊന്നുമില്ലാതെ ഒരു സൈക്കിളില്‍നിന്നും വീണ ചിരിയുമായിരിക്കുന്നൂ. എന്തോ സംഭവിച്ചിട്ടുണ്ട്. മിസ്റ്റര്‍ തൊരപ്പന്‍ സാറാണ്‌ അട്ജസ്റ്റ് ചെയ്ത ചിരിയുമായി സീനിലുള്ളത്. പണ്ട് സെക്കന്‍ഷോയ്ക്കു പോയപ്പോള്‍ ഒരു കോഴി [നൈറ്റ് വാക്കിങ്ങ് കഴിഞ്ഞിരങ്ങ്യതാവണം അസമയത്തൊരു കോഴി, അതോ ബോയ് ഫ്രെണ്ട് ചീറ്റ് ചെയ്തതുകൊണ്ട് ആത്മാഹുതി ചെയ്യാനോ???] കുറുകെച്ചാടിയപ്പോള്‍ അതിനെ രക്ഷിക്കനായി ഓട്ടോ വെട്ടിച്ചു അതിന്റെ മൂന്നു ടയറും കോഴിയുടെ മേലെക്കയറ്റിയിറക്കി അത്ഭുതം സ്രിഷ്ടിച്ച ആളാണ്‌ കക്ഷി. അതുപോലെ എന്തോ പുതിയത് ഇറക്കിയിട്ടുണ്ട്.

" എന്താ സംഭവം? " ഞാന്‍

" കള്ള ഡാഷുകളേ... അതു നിങ്ങള്‍ റിങ്ങ് ടോണാക്കിയല്ലേ... നീ യൊന്നും അടുത്തതിന്റെ അടുത്ത ജന്‍മത്തില്‍ പോലും നന്നാവില്ല... &^%$^%#$%# " എന്നു തൊരപ്പന്‍സ്.

സംഭവം മുഴുവനായി മനസ്സിലായില്ല... പിന്നെ നമ്മുടെ നടേശന്‍മാഷ് [ മിസ്റ്റര്‍ വെള്ളാപ്പള്ളിനടേശന്റെ അനുയായി ആയതിന്നു ശേഷമാണു ആള്‍ക്കാ പേരു വീണത്, ചുരുക്കി ഞങ്ങള്‍ മിസ്റ്റര്‍ നട എന്നും വിളിക്കും ] ആണു ഫുള്‍ വിവരിച്ചതു.
കല്ല്യാണതലേന്നത്തെ കഠിനാദ്ധ്വാനത്തിനുശേഷം ടീംസ് ചെറിയ കലാപരിപാടികള്‍കഴിഞ്ഞു ഉറങ്ങന്‍ കിടന്നു. കഥപറഞ്ഞു കിടക്കുന്നതിന്നിടയില്‍ തൊരപ്പന്‍സാറുറങ്ങിപ്പോയി. നിര്‍ദ്ദോഷമായി സാര്‍ ഉറക്കത്തില്‍ അറിയാതെ വലിച്ച കൂര്‍ക്കം വലി മിസ്റ്റര്‍ സെന്റി തന്റെ സോണീ എറിക്സാണില്‍ നന്നായി റെക്കോര്‍ഡി, വിത് ഡി ടി എസ് ഇഫെക്റ്റ്... എന്നിട്ടതു റിങ്ങ്ടോണാക്കി. ഉറക്കത്തിന്റെ റിങ്ങ്ടോണ്‍... അതായിരുന്നു ആ വിചിത്ര ശബ്ദം. ദോഷം പറയരുതല്ലോ, തൊരപ്പന്‍സാറു കല്ല്യാണം കഴിച്ചാല്‍ , ആ പെണ്ണ്‌ ഉറങ്ങാന്‍ ഇത്തിരി കഷ്ടപ്പെടും...

അടിക്കുറിപ്പ്: കല്ല്യാണം കഴിഞ്ഞു ബഹളങ്ങളെല്ലാം തീര്‍ന്നു ഇത്തിരി സ്വസ്തമായിരിക്കാന്‍ സമയം കിട്ടിയപ്പൊള്‍ ഞങ്ങള്‍ കഥപറയാനായി വീണ്ടും കൂടി. വട്ടമിട്ട് ഇരിക്കുന്നതിന്നിടയില്‍ മിസ്റ്റെര്‍ ബള്‍ബ് [ ബള്‍ബ്, ആ കഥ പിന്നെ, ഇത്തിരി വലുതാണ്] ഇരുന്ന ചെയറിലിരുന്നു ചെറുതായിട്ടൊന്നുറങ്ങിതുടങ്ങി. ആളെ വിളിച്ചുണര്‍ത്തി, സുന്ദരന്റെ കമന്റ്...
"... ഉറങ്ങരുത്... ഇവിടെ ഉറങ്ങിയാല്‍ റിങ്ങ്ടോണാ..."

കാലക്രമത്തില്‍